ഇലന്തുകടവ് പാലം: അപ്രോച്ച് റോഡിന് സ്ഥലം നൽകിയവർക്ക് നഷ്​ടപരിഹാരം ലഭിച്ചില്ലെന്ന്

*പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ് പാലത്തി​െൻറ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനൽകിയവർക്ക് നാലു വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തി​െൻറ അനുബന്ധ റോഡിനുവേണ്ടി ഉലഹന്നാൻ കളപ്പുര, ബിജു ചേന്ദംകുളത്ത്, അലോഷ്യസ് ശൗര്യമാക്കൽ, ഡോ. തോമസ് ജോസഫ് എന്നിവരാണ് സ്ഥലം വിട്ടുനൽകിയത്. 2017 ഫെബ്രുവരിയിലായിരുന്നു പാലത്തി​െൻറ ഉദ്ഘാടനം. നഷ്ടപരിഹാരത്തിനുവേണ്ടി പല തവണ കലക്ടറേറ്റിലും മറ്റ് കേന്ദ്രങ്ങളിലും കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. സ്ഥലമേറ്റെടുപ്പിന് സ്പെഷൽ തഹസിൽദാറെ നിയമിച്ചെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിക്കുന്ന മുറക്ക് നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതർ പറയുന്നതത്രെ. നടപടികൾ അനന്തമായി നീളുമ്പോൾ സ്ഥലം നൽകിയവർ ദുരിതമനുഭവിക്കുകയാണ്. ജലസംരക്ഷണം: പ്രത്യേക യോഗം ചേരും തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകളുടെയും പുഴകളുടേയും സംരക്ഷണത്തി​െൻറ ഭാഗമായി തിരുവമ്പാടി കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ റിസോഴ്സ് ഗ്രൂപ് രൂപവത്കരിച്ചു. ഇതി​െൻറ ഭാഗമായി ഇരുവഴിഞ്ഞിപ്പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കും. ഇതിനായി വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് തിരുവമ്പാടി സാംസ്കാരിക നിലയത്തിൽ ഗ്രാമപഞ്ചായത്തിലെ സാംസ്കാരിക പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, ചാരിറ്റി സംഘടനകൾ, എൻ.എസ്.എസ്, ജെ.ആർ.സി യൂനിറ്റുകൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംയുക്ത യോഗം ചേരും. ഫോൺ: 0495 2252050. തിരുവമ്പാടി ഉറുമിയിൽ കൃഷിയിടം കത്തിനശിച്ചു തിരുവമ്പാടി: പുന്നക്കൽ ഉറുമിയിൽ തീപടർന്ന് കൃഷിയിടം കത്തിനശിച്ചു. റബർ, കമുക്, തെങ്ങ് കൃഷികൾക്ക് നാശമുണ്ടായി. നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പന്തലാനിക്കൽ വിജയൻ, മറ്റത്തിൽ കുട്ടിയച്ചൻ, പുഷ്പ എന്നിവരുടെ കൃഷിയിടമാണ് കത്തിനശിച്ചത്. കഴിഞ്ഞ ആഴ്ചയിലും തിരുവമ്പാടി തുമ്പക്കോട്ടുമലയിൽ കൃഷിയിടം അഗ്നിക്കിരയായിരുന്നു. കനത്ത വേനൽ തുടരവെ മലയോരത്തെ വനമേഖലയും കൃഷിയിടങ്ങളും കാട്ടുതീ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.