'ഇസ്ര' സമ്പൂർണ ആധാർ മേഖല

കുറ്റിച്ചിറ: ഇടിയങ്ങര സൗത്ത് െറസിഡൻറ്സ് അസോസിയേഷൻ (ഇസ്ര) പരിധിയിലെ മുഴുവൻ പേർക്കും ആധാർ കാർഡ് ലഭ്യമാക്കി. പ്രദേശത്തെ 200ലധികം വീടുകളിലെ നവജാത ശിശുക്കൾ മുതൽ കിടപ്പിലായ രോഗികൾ വരെയുള്ള എല്ലാവരെയും ബന്ധിപ്പിച്ചതോടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കൗൺസിലർ പി.എം. നിയാസ് സമ്പൂർണ ആധാർമേഖലയായി പ്രഖ്യാപനം നടത്തി. പ്രസിഡൻറ് തോപ്പിൽ സാജിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. നിസാർ, കെ. അസ്ലം, എം.പി. മിർശാദ്, പരപ്പിൽ ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പി.കെ. ദിനേശൻ, എം.പി. മൻസൂർ, പി.എൻ. നസീർ, അക്ഷയകേന്ദ്രം എൻറർപ്രണർ സി. സരിത, കെ.വി. രഗിന, ഒ.കെ. സുരേഷ്, കെ. രാഗേഷ്, കെ.കെ. ആതിര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.