കിടാരികളെ വിതരണം ചെയ്തു

മാവൂർ: ഗ്രാമപഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ മൃഗാശുപത്രിയുമായി സഹകരിച്ച് നടപ്പാക്കുന്ന കിടാരി വളർത്തൽ പദ്ധതിപ്രകാരം വനിതകൾക്ക് . ആറു മുതൽ എട്ടുവരെ മാസം പ്രായമുള്ള കിടാരികളെയാണ് വിതരണം ചെയ്തത്. 18 വനിതകൾക്കാണ് നൽകുന്നത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി, അംഗങ്ങളായ യു.എ. ഗഫൂർ, കണ്ണാറ സുബൈദ, വെറ്ററിനറി സർജൻ ഡോ. മിഥുല റോയ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ യു.പി. സുലൈഖ എന്നിവർ സംസാരിച്ചു. കുന്നിന് തീപിടിച്ചു മാവൂർ: കണ്ണിപറമ്പ് എരഞ്ഞിക്കൽ മീത്തലിൽ കുന്നിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. മാവൂർ പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. മുക്കത്തുനിന്ന് ലീഡിങ് ഫയർമാൻ പയസ് അഗസ്റ്റി​െൻറ നേതൃത്വത്തിൽ ഫയർഫോഴ്സും സ്ഥലത്തെത്തി. സ്വാഗതസംഘം രൂപവത്കരിച്ചു മാവൂർ: സമസ്ത നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആദര്‍ശ കാമ്പയി​െൻറ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി മേയ് ഏഴു മുതല്‍ 13 വരെ നടത്തുന്ന പൈതൃക മുന്നേറ്റ യാത്രക്കുള്ള സ്വീകരണത്തോടനുബന്ധിച്ച് മേയ് 11ന് ചെറൂപ്പയില്‍ നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് സ്വാഗതസംഘ രൂപവത്കരിച്ചു. സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അബ്ദുൽ കരീം നിസാമി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് മുഖ്യഭാഷണം നടത്തി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈർ കുറ്റിക്കാട്ടൂർ, ജംഇയ്യതുല്‍ ഖുത്തുബാ മണ്ഡലം പ്രസിഡൻറ് അബ്ദുറഹ്മാന്‍ ദാരിമി കുറ്റിക്കടവ്, അഷ്‌റഫ് റഹ്മാനി കൽപള്ളി, അലി അക്ബര്‍ മുക്കം, മൂസ മൗലവി പെരുവയൽ, എന്‍.പി. അഹമ്മദ്, എ.കെ. മുഹമ്മദലി, അസീസ് പുള്ളാവൂർ, കെ.എം.എ. റഹ്മാന്‍, ഒ. മമ്മദ്, സലാം മലയമ്മ, കുഞ്ഞിമരക്കാര്‍ മലയമ്മ, സുല്‍ഫിക്കര്‍ നെല്ലിക്കാപറമ്പ്, വി.കെ. റസാഖ്, യു.എ. ഗഫൂർ, അഷ്‌കര്‍ പൂവാട്ടുപറമ്പ് എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാഫി ഫൈസി സ്വാഗതവും ട്രഷറര്‍ റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.