'പെൻഷൻകാരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കണം'

ഫറോക്ക്: പെൻഷൻകാരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് ലീഗ് ബേപ്പൂർ മണ്ഡലം കമ്മിറ്റി ജനറൽ ബോഡി ആവശ്യപ്പെട്ടു. 16, 17 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന പെൻഷനേഴ്സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കളത്തിൽ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. മുഹമ്മദ് നഹ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ബാവ ഹാജി, സി.കെ. ശാലിയാത്തി, ദാവൂദ് ഖാൻ, എസ്. അഷറഫ് ചാലിയം, കെ.എച്ച്. നഹ, മാട്ടുമ്മൽ മുഹമ്മദ്, സി.വി. ബാവ കടലുണ്ടി എന്നിവർ സംസാരിച്ചു. ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ ചാലിയം: കടലുണ്ടി പഞ്ചായത്തിൽ 2018ലെ ആർ.എസ്.ബി.വൈ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ആരംഭിച്ചു. 19ന് ആറ് മുതൽ 12 വരെ വാർഡുകാർക്ക് മണ്ണൂർ വളവ് സിപ്പെക്സ് ഓഡിറ്റോറിയത്തിലും 20ന് 13 മുതൽ 16 വരെയും 18, 19 വാർഡുകൾക്കും കടലുണ്ടി നവധാരയിലും ഒന്ന്, രണ്ട്, മൂന്ന്, നാല്, 22 വാർഡുകൾക്ക് ചാലിയം കൊട്ടലത്ത് അവന്യൂ ഓഡിറ്റോറിയത്തിലും അഞ്ച്,17, 20, 21 വാർഡുകൾക്ക് വട്ടപ്പറമ്പ് ഗവ.എൽ.പി സ്കൂളിലുമാണ് ക്യാമ്പുകൾ. കാർഡിൽ ഉൾപ്പെട്ട ഒരു വ്യക്തി, 30 രൂപ, റേഷൻ കാർഡ്, 60 വയസ്സ് കഴിഞ്ഞവർ വയസ്സ് തെളിയിക്കുന്ന രേഖ (ആധാർ /പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / സ്കൂൾ സർട്ടിഫിക്കറ്റ്) എന്നിവ സഹിതമെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.