വനിതകൾക്ക്​ തൊഴിൽമേള

കോഴിക്കോട്: തൊഴിൽ വകുപ്പും എംപ്ലോയബിലിറ്റി െസൻററും മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക്കും സംയുക്തമായി വനിതകൾക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ലക്ഷ്യ 2018 മെഗ തൊഴിൽ മേള മാർച്ച് 17ന് രാവിലെ 9.30 മുതൽ മലാപ്പറമ്പ് വനിത പോളിടെക്നിക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൻജിനീയറിങ്, ഹെൽത്ത്കെയർ, ഒാേട്ടാമൊബൈൽസ്, ബാങ്കിങ്, ടെക്സ്റ്റെയിൽസ്, മാർക്കറ്റിങ്, െഎ.ടി എന്നീ മേഖലകളിലെ ഒഴിവുകളിലേക്ക് കേരളത്തിലും ബംഗളൂരുവിലുള്ള 40 കമ്പനികൾ പെങ്കടുക്കും. 2500 ഒഴിവുകളാണ് നിലവിൽ രേഖപ്പെടുത്തിയത്. വിശദ വിവരങ്ങൾക്ക് 0495 2370176 നമ്പറിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ എംപ്ലോയബിലിറ്റി ഒാഫിസർ പി.ജി. സാബു, വിദ്യ വി. നായർ, കെ.എം അനൂപ്, ടി. സച്ചിൻ ഗണേശ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.