നന്മയുടെ വെളിച്ചം പരത്തി ഓട്ടോ ഡ്രൈവര്‍മാര്‍

ഉള്ള്യേരി: കത്തുന്ന വെയിലില്‍ ഓട്ടോ ഓടിക്കുമ്പോഴും ബസ്സ്റ്റാൻഡിലും റോഡിലും നിന്ന് ആളുകളുടെ മുമ്പില്‍ കൈനീട്ടുമ്പോഴും കഴിഞ്ഞദിവസം ഉള്ള്യേരിയിലെ ഓട്ടോ തൊഴിലാളികള്‍ ക്ഷീണം അറിഞ്ഞതേയില്ല. കാരണം അന്നത്തെ ദിവസം അവര്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുണ്ടോത്ത് കോറോത്ത്മീത്തല്‍ രജീഷി​െൻറ മകന്‍ ആറു വയസ്സുകാരന്‍ റിത്വ്വിനുവേണ്ടി മാറ്റിവെച്ചതായിരുന്നു. ഉള്ള്യേരി അങ്ങാടിയില്‍ സര്‍വിസ് നടത്തുന്ന 120ഓളം ഓട്ടോറിക്ഷകളാണ് ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ സ്വാന്തനയാത്ര നടത്തിയത്. ഒറ്റ ദിവസംകൊണ്ട് നാലു ലക്ഷം രൂപ സ്വരൂപിച്ചു. ഓട്ടോ യാത്രക്കാരില്‍നിന്നും വഴിയാത്രക്കാരില്‍നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. പ്രസിഡൻറ് ലിജു പിലാഞ്ഞോളി കുനിയില്‍, സെക്രട്ടറി പി.കെ. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. അത്തോളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ കൊമ്പിലാട് സ്വാന്തന യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.