'നീതി മെഡിക്കൽ സ്​റ്റോർ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണം'

കൊടുവള്ളി: കൊടുവള്ളിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നതും പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയോജനകരവുമായിരുന്ന ത്രിവേണി നീതി മെഡിക്കൽ സ്റ്റോർ നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് മാസ്റ്റർ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഈ സ്റ്റോർ നിർത്തലാക്കുന്നതിൽ എറെ ദുരൂഹതയുണ്ട്. ഈ സ്ഥാപനം ഇവിടെ നിലനിർത്താനാവശ്യമായ കാര്യങ്ങൾ ആലോചിക്കുന്നതിന് ഉടനെ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കോത്ത് പഞ്ചായത്ത്: യു.ഡി.എഫ് വികസന സന്ദേശ ജാഥ കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ്. ഭരണസമിതി അംഗങ്ങൾ നടത്തുന്ന വികസന സന്ദേശ ജാഥ ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പതുമണിക്ക് നെല്ലിക്കാം കണ്ടിയിൽ മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ മാസ്റ്റർ (ജാഥ ക്യാപ്റ്റൻ), ശ്രീജ സത്യൻ (വൈ. ക്യാപ്റ്റൻ), കെ.കെ. ജബ്ബാർ മാസ്റ്റർ(ഡയറക്ടർ), വി.എം. മനോജ് (കോ: ഓഡിനേറ്റർ) എന്നിവർ ജാഥക്ക് നേതൃത്വം നൽകും. വൈകീട്ട് ആറുമണിക്ക് ജാഥ എളേറ്റിൽ വട്ടോളിയിൽ സമാപിക്കും. സമാപന സമ്മേളനം ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സി.ഡി.എസ്. ചെയര്‍പേഴ്‌സൺ പി.സി. വിമലക്ക് സ്വീകരണം കൊടുവള്ളി: കൊടുവള്ളി നഗരസഭ സി.ഡി.എസ്. ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട പി .സി. വിമലക്ക് കരിവില്ലിക്കാവ് പട്ടികവര്‍ഗ കോളനി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കാരാട്ട് റസാക്ക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കലാകാരികളെയും ചടങ്ങില്‍ അനുമോദിച്ചു. ഊരുകൂട്ടം മൂപ്പന്‍ പി.സി. വാസു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. ഷീബ, പി.സി. വിമല എന്നിവര്‍ സംസാരിച്ചു. കെ. രാജേഷ് സ്വാഗതവും പി.സി. ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.