155 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: . ഒളവണ്ണ കോയമ്പുറത്ത് മോഹനനെയാണ് (66) കോഴിക്കോട് റേഞ്ച് എക്സൈസ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചേമുക്കാലിനാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തുവെച്ച് മോഹനൻ പിടിയിലാവുന്നത്. സൗത്ത് ബീച്ച്, വലിയങ്ങാടി, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന നടത്തിവരുന്നയാളാണ് മോഹനനെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വിശ്വനാഥൻ, എ.ഇ.ഐ സാൻറൻ സെബാസ്റ്റ്യൻ, കെ. ഗംഗാധരൻ, ആർ.എൻ. സുശാന്ത്, ആർ. രഞ്ജിത്ത്, ടി.വി. റിഷിത്ത്, കെ. ഷംസുദ്ദീൻ, എം. ഹാരിസ്, എക്സൈസ് ഡ്രൈവർ കെ.ജി. എഡിസൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.