കോടമ്പുഴയിൽ അനധികൃത കളിമൺ ഖനനം; സി.പി.ഐയുടെ പരാതിയിൽ ​െഡപ്യൂട്ടി കലക്ടർ സ്ഥലം സന്ദർശിച്ചു

രാമനാട്ടുകര: നഗരസഭയിലെ കോടമ്പുഴ പള്ളിത്താഴം കുനിയിൽ തോടിന് സമീപം മഠത്തിൽ താഴത്തെ വയലിൽ അനധികൃത കളിമൺ ഖനനത്തിനെതിരെ സി.പി.ഐ പരാതി നൽകി. റവന്യൂ, കൃഷി മന്ത്രിമാർ, ആർ.ഡി.ഒ, തഹസിൽദാർ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവർക്കാണ് സി.പി.ഐ കോടമ്പുഴ ബ്രാഞ്ച് കമ്മിറ്റി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കലക്ടർ വില്ലേജ് അധികൃതരോട് ഖനനം നിർത്തിവെക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഒരാഴ്ചയായി അർധരാത്രിയിൽ 25ഓളം തൊഴിലാളികളെ ഉപയോഗിച്ച് മണ്ണെണ്ണ വിളക്കി​െൻറ വെളിച്ചത്തിൽ കളിമെണ്ണടുത്ത് മിനിലോറികളിൽ കൊണ്ടു പോകുന്നു. നാട്ടുകാർ ഇതിനെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. തൽകാലം നിർത്തിവെച്ച ഖനനം വീണ്ടും ആരംഭിച്ചപ്പോൾ നാട്ടുകാരെത്തി തടയുകയായിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കളിമൺ ഖനനം വൻ ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മണ്ണ് നികത്തുന്നതോടെ കുടിവെള്ളത്തിന് കനത്ത ക്ഷാമം നേരിടുമെന്നും നാട്ടുകാർ ഭയക്കുന്നു. മണ്ണെടുക്കുന്ന സ്ഥലം കൃഷി ഓഫിസറും റവന്യൂ അധികൃതരും നേരത്തേ സന്ദർശിച്ചിരുന്നു. ഒരു രേഖയുമില്ലാതെയാണ് ഇവിടെ ഖനനം നടത്തുന്നത്. നാട്ടുകാർക്കു മുന്നിൽ കളിമെണ്ണടുക്കുന്നത് സംബന്ധിച്ച് ഒരു രേഖയും കാണിക്കാൻ ഖനനം നടത്തുന്നവർക്കായിട്ടില്ല. രാത്രിയുടെ മറവിൽ കളിമൺ ഖനനം അനുവദിക്കില്ലെന്ന് സമീപവാസികൾ മുന്നറിയിപ്പു നൽകി. പി.എം. ഷരീഫ്, വി.എ. സലിം, യൂസുഫലി, ചാലിൽ തോട്ടുങ്ങൽ ജലിൽ എന്നിവർ ഡെപ്യൂട്ടി കലക്ടറുമായി നാട്ടുകാരുടെ ആശങ്ക വിവരിച്ചു. ജനകീയ സദസ്സ് സംഘടിപ്പിച്ചു കടലുണ്ടി: സംസ്ഥാനത്ത് അടിക്കടി ആവർത്തിക്കുന്ന കൊലപാതകങ്ങളും കുറ്റക്കാർക്ക് കാവൽ നിൽക്കുന്ന രാഷ്ട്രീയത്തിനുമെതിരെ രാജീവ്ജി കൾചറൽ സ​െൻറർ കോട്ടക്കടവിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിനോദ് വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. കൊല്ലപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേർന്ന് തിരിതെളിയിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചു. പി. ശിവശങ്കരൻ നായർ, രാമദാസൻ പാലക്കൽ, പ്രഭാകരൻ തച്ചരൊടി, രാജൻ പാലക്കൽ, ജോർജ് കൊളോണി, സോമൻ മാസ്റ്റർ, കെ.കെ. ബാലരാജൻ, അഷറഫ് വട്ടപ്പറമ്പ്, വി.ടി. വിജയൻ, വിനോദ് വട്ടപ്പറമ്പ്, ആലമ്പറ്റ് സുരേഷ്, വി.ടി. നിഷാദ്, വി.ടി. ബിജുപാൽ, ഒ. ജിജേഷ്, കെ.പി. അഖിൽ, സജിത്ത് പച്ചാട്ട്, വി. ജിത്തു, ബിജിത്ത് പിലാക്കാട്ട്, ജോബിഷ് പിലാക്കാട്ട്, സി.പി. ഷൈജു, രാജേഷ് മുരുകലിങ്ങൽ, പി. ഷാൻദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.