എയ്​ഞ്ചൽസ്​ 30 ലക്ഷം പേർക്ക്​ ജീവൻരക്ഷാ പരിശീലനം നൽകും

കോഴിക്കോട്: ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്ന സന്നദ്ധ സംഘടന ആക്ടിവ് നെറ്റ്വർക്ക് ഗ്രൂപ് ഒാഫ് എമർജൻസി ലൈഫ് സെയ്വേഴ്സ് (എയ്ഞ്ചൽസ്) ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മൂന്നു കൊല്ലത്തിനകം 30 ലക്ഷം പേർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകും. കോഴിക്കോട് ചേർന്ന എയ്ഞ്ചൽസ് ജനറൽ ബോഡിക്കുശേഷം സംസ്ഥാന ചെയർമാൻ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്. മലപ്പുറത്തുമാത്രം ഫെബ്രുവരിക്കുശേഷം 25,000 പേർക്ക് പരിശീലനം നൽകി. േകാഴിക്കോട്ട് ജെ.ഡി.ടി സ്കൂളിൽ മാത്രം 6000 കുട്ടികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി. കഴിഞ്ഞ വർഷങ്ങളിൽ 205 ക്ലാസുകൾ വഴി 19,500 പേർക്ക് പരിശീലനം കൊടുക്കാനായി. 102 എന്ന നമ്പറിൽ വിളിച്ചാലെത്തുന്ന എയ്ഞ്ചൽസ് ആംബുലൻസ് പദ്ധതിക്ക് തുടക്കമിട്ട കോഴിക്കോട്ട് പ്രവർത്തനം നിലച്ചെങ്കിലും എറണാകുളത്ത് 264 ആംബുലൻസുമായി പദ്ധതി മാതൃകയായി തുടരുന്നു. ദുരന്തസ്ഥലങ്ങളിൽ ആംബുലൻസുകൾ എത്താത്തതിനാൽ മറ്റ് വാഹനങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തുന്നത് രോഗി മരിക്കാനോ ഗുരുതരാവസ്ഥയിലാകാനോ കാരണമാകുന്നു. അടിസ്ഥാന സൗകര്യം പോലുമൊരുക്കാതെ തോന്നിയ വിധം വാടകയീടാക്കി വെറും ടാക്സികളെ പോലെയാണ് ആംബുലൻസുകൾ മിക്കതും പ്രവർത്തിക്കുന്നത്. ചാരിറ്റബ്ൾ സംഘടനകളുടെ വാഹനങ്ങളും വ്യത്യസ്തമല്ല. ഇത് തടയാൻ ആംബുലൻസുകളുടെ വാടകയും സേവനവും വ്യക്തമായി നിഷ്കർഷിക്കുന്ന നിയമ നിർമാണം വേണം. ദുരന്ത സ്ഥലങ്ങളിൽ ഏത് നേരവും ആംബുലൻസുകൾ കുതിച്ചെത്തുന്ന അവസ്ഥയുണ്ടാക്കണം. കേരളത്തിലെ എല്ലാ ആംബുലൻസുകളെയും ഒറ്റ ഫോൺ നമ്പറിൽ കോർത്തിണക്കാനും ജി.പി.എസ് സംവിധാനത്തിൽ കണ്ടെത്താനും മൊബൈൽ ആപ് തയാറാക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഡോ. പി.പി. വേണുഗോപാൽ, ഡോ. മെഹ്റൂഫ് രാജ്, മാത്യു കട്ടിക്കാന, എം. സുരേഷ് മേനോൻ, ടി. ജയരാജ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.