സംഘാടക വിദഗ്ധൻ സൽമാൻ മാസ്​റ്റർ

കുറ്റ്യാടി: പരിപാടികൾ ഏതായാലും സംഘാടനത്തിന് സൽമാൻ മാഷ് തന്നെ വേണം. കുറ്റ്യാടി മേഖലയിൽ ഇദ്ദേഹത്തി​െൻറ കരസ്പർശമേൽക്കാത്ത പരിപാടികൾ വിരളം. സംഘാടക സമിതി രൂപവത്കരണം മുതൽ പരിപാടികൾ തീർന്ന് പത്രവാർത്തയും നൽകിയാണ് അദ്ദേഹം ചുമതലയിൽനിന്ന് പിൻവാങ്ങുക. സന്തതസഹചാരിയായ ബാഗിൽ, നടത്താനുള്ള വിവിധ പരിപാടികളുടെ കൂമ്പാരംതന്നെയുണ്ടാവും. ചിലപ്പോൾ ദിവസം ഒന്നിലേറെ പരിപാടികൾ. എല്ലാം ചിട്ടയിലും ഭംഗിയിലും നടത്തുന്നതിൽ ഇദ്ദേഹത്തിനുള്ള മിടുക്ക് വേറെത്തന്നെയാണ്. അതിനാൽ, മിക്ക പരിപാടികളുടെയും സ്വാഗതസംഘം കൺവീനർ സ്ഥാനം സൽമാൻ മാഷുടെ തലയിലാവും. ഗർഫിൽ നടക്കുന്ന ചില പരിപാടികൾക്ക് ഇദ്ദേഹം നാട്ടിൽനിന്ന് സംഘാടനം നടത്തിയ സംഭവം പോലുമുണ്ട്. കുറ്റ്യാടി മേഖലയിലെ സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങൾക്ക് മാധ്യമശ്രദ്ധ നേടിയെടുക്കുന്നതിൽ അദ്ദേഹം ജാഗ്രത കാണിക്കാറുണ്ട്. ഇദ്ദേഹം നേതൃത്വം വഹിക്കുന്ന സംഘടനകളും സംരംഭങ്ങളും ഏറെയാണ്. പാർട്ടി ഭാരവാഹിത്വം മുതൽ മഹല്ലി​െൻറ കാർമികത്വം വരെയുണ്ട്. വടകര വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി സംരംഭമായ സേവി​െൻറ പ്രധാന സംഘാടകനും കുന്നുമ്മൽ ഉപജില്ല കോഓഡിനേറ്ററുമാണ്. പരിസ്ഥിതി സംഘടനയായ ഒയിസ്ക, കുറ്റ്യാടിയിലെ സാംസ്കാരിക സംഘടനയായ അൾട്ര, അടയാളം, തനിമ കലാ സാംസ്കാരിക വേദി എന്നിവക്കു പുറമെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറി​െൻറ കുറ്റ്യാടി, ചങ്ങരോത്ത് ഭാഗങ്ങളിലെ പ്രവർത്തനങ്ങളിൽ മുഖ്യ സംഘാടകനും കൂടിയാണ് ഇദ്ദേഹം. ഇത്രയും തിരക്കിനിടക്ക് ഹോം കെയറിനു പോകാനും സമയം കണ്ടെത്തുന്നു. കുറ്റ്യാടി ഡയാലിസിസ് സ​െൻററി​െൻറ അസി. കോഓഡിനേറ്ററാണ്. അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ അധ്യാപകനായ സൽമാൻ സ്കൂളിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ച് മാതൃകയാവുന്നു. സബ്ജില്ലയിലെ സ്കൂളുകളുടെ ചരിത്രം പറയുന്ന 'നേരി​െൻറ' പത്രാധിപ സമിതി അംഗമായിരുന്നു. പാലേരിയിൽ അഗതികൾക്ക് വീട് നിർമിക്കുന്ന േപ്രാജക്ടി​െൻറ തിരക്കിലാണിപ്പോൾ സൽമാൻ. കുറ്റ്യാടി ചെറുപുഴക്കരയിൽ ബി.ആർ.സി ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് പാർക്ക് നിർമിക്കുന്നതിൽ സൽമാൻ മാഷും രംഗത്തുണ്ട്. കുറ്റ്യാടിയിലെ ആദ്യകാല പരിഷ്കർത്താവായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ പൗത്രനും കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന എം. സൈനുദ്ദീ​െൻറ മകനുമാണ് ഇസെഡ്.എ. അബ്ദുല്ല സൽമാൻ എന്ന സൽമാൻ മാഷ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.