ധർണ നടത്തി

പയ്യോളി: അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ സി.ടി. മനോജ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.െഎ അറസ്റ്റുചെയ്ത പയ്യോളി മുനിസിപ്പൽ കൗൺസിലർ കെ.ടി. ലിബേഷ് തൽസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. വി. സത്യൻ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് കായണ്ണ, അഖിൽ പന്തലായനി, കെ. ഫൽഗുനൻ, വി. കേളപ്പൻ, വി.ഡി. സതീശൻ, പ്രഭാകരൻ, പ്രശാന്തി, തടത്തിൽ പ്രദീപൻ, സി.പി. രവീന്ദ്രൻ, കെ.പി. റാണാ പ്രതാപ്, കെ.എം. രാജൻ, ടി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.