അസഹിഷ്​ണുതയെ സ്​നേഹംകൊണ്ട്​ പ്രതിരോധിക്കുക ^എ. റഹ്​മത്തുന്നിസ

അസഹിഷ്ണുതയെ സ്നേഹംകൊണ്ട് പ്രതിരോധിക്കുക -എ. റഹ്മത്തുന്നിസ കോഴിക്കോട്: ബഹുസ്വര സമൂഹത്തിൽ അസഹിഷ്ണുതയെ പ്രതിരോധിക്കേണ്ടത് ജാതിമത ഭേദമന്യേ സ്നേഹമസൃണമായ സാമൂഹിക കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാഘോഷത്തി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി 'പെൺകരുത്ത് നീതിക്ക് പ്രതിരോധത്തിന്'എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡൻറ് ആർ.സി. സാബിറ അധ്യക്ഷത വഹിച്ചു. ഡോ. ഷാലിനി എസ്. നായർ (ഇഖ്റ ഹോസ്പിറ്റൽ), ലൈല അഷ്റഫ്, സുനിത, സിബല്ല സദാനന്ദൻ (ഗായിക), നജ്മ (ഹരിത), പത്മിനി ടീച്ചർ (മദ്യനിരോധന സമിതി), ഷബ്നം (അസി. പ്രഫസർ ഫാറൂഖ് കോളജ്), ഡോ. ഫെമിന അലി (ജന. സെക്രട്ടറി വിങ്സ്), ഷിംന പൊക്കുന്ന്, ഷഹീദ, ശ്രീകല, മിനി എന്നിവർ സംസാരിച്ചു. സഫിയ അലി സമാപന പ്രഭാഷണം നടത്തി. ലൈല നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.