കൃഷിയിടത്തിൽ വിജയഗാഥയുമായി പൊലീസ് ഡ്രൈവർ

കൊയിലാണ്ടി: ആകെയുള്ളത് അഞ്ചു സ​െൻറ് സ്ഥലം മാത്രം. എന്നാൽ, കൃഷിയിറക്കുന്നതാവട്ടെ ഏക്കർ കണക്കിനു സ്ഥലത്തും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ നടുവത്തൂർ നമ്പ്രത്തുകര നെല്ലിയുള്ളതിൽതാഴെ ഒ.കെ. സുരേഷാണ് ക്രമസമാധാനത്തി​െൻറ സ്റ്റിയറിങ് പിടിക്കുമ്പോഴും കൃഷിയിൽ മികവുകാണിക്കുന്നത്. കർഷകനായിരുന്ന അച്ഛൻ കുഞ്ഞിരാമൻ നായരിൽനിന്നും കർഷകത്തൊഴിലാളിയായ അമ്മ ജാനകിയമ്മയിൽനിന്നും പകർന്നുകിട്ടിയ ശീലമാണ് സ്വന്തമായി കൃഷിയിടമില്ലാഞ്ഞിട്ടും സ്ഥലം പാട്ടത്തിനെടുത്ത് വൈവിധ്യമായ കൃഷികൾ ഇറക്കാൻ പ്രേരണയായത്. കരനെൽ കൃഷിയിൽ വിജയഗാഥ രചിച്ച സുരേഷ് കഴിഞ്ഞ ഓണത്തിന് നാലര ഏക്കറിൽനിന്നാണ് നെല്ല് കൊയ്തെടുത്തത്. വഴുതന, പടവലം, വെള്ളരി, പയർ, ചീര, മത്തൻ, ചുരങ്ങ തുടങ്ങിയവയൊക്കെ സുരേഷി​െൻറ അധ്വാനത്തിൽ വളരുന്നു. മികച്ച വിളവുമായി. ഇതിനു പുറമെ നേന്ത്രവാഴ, റോബസ്റ്റ്, ചേമ്പ്, കപ്പ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ജൈവവളമാണ് കൂടുതലും ഉപയോഗിക്കുന്നത്. രാസകീടനാശിനി അടുപ്പിക്കാറേയില്ല. കരനെൽ കൃഷിക്ക് കൃഷിഭവൻ 30,000 രൂപ നൽകിയിരുന്നു. കീഴരിയൂർ കൃഷി ഓഫിസർ അബ്ദുൽ ബഷീർ, കൃഷി അസി.ഒാഫിസർ ധന്യ എന്നിവർ ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. സുരേഷി​െൻറ ഭാര്യ ശോഭ, മക്കളായ വി.എച്ച്.എസ്.ഇ. വിദ്യാർഥി സൂര്യപ്രഭ, നാലാം ക്ലാസുകാരി സൂര്യനന്ദ എന്നിവർ ഒരുകൈ സഹായവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.