നാഷനൽ യൂത്ത് വളൻറിയർമാർ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സർക്കാറി​െൻറ യുവജന-വികസനക്ഷേമ പരിപാടികൾ സംഘടിപ്പിക്കുവാൻ നെഹ്റു യുവകേന്ദ്ര ജില്ലയിൽ 26 നാഷനൽ യൂത്ത് വളൻറിയർമാരെ നിയമിക്കുന്നു. 2018 ഏപ്രിൽ ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 29 വയസ്സ് കവിയാത്തവരുമായ, പത്താം ക്ലാസോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളിൽനിന്നും രണ്ടുപേരെ വീതം ജില്ലയിലെ ഓരോ വികസന ബ്ലോക്കുകളിലും നിയമിക്കും. അധിക വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ, റിപ്പോർട്ടിങ് ജോലികൾ അറിയുന്നവർക്കും, എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ് പ്രവർത്തകർക്കും വനിതകൾ, പട്ടികജാതി, പട്ടികവർഗക്കാർക്കും മുൻഗണനയുണ്ട്. തെരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തേക്കാണ് നിയമനം. റഗുലർ വിദ്യാർഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കാൻ അർഹരല്ല. മാർച്ചിൽ പരീക്ഷ എഴുതുന്ന ഡിഗ്രി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ ജില്ല ഓഫിസിൽ അപേക്ഷ നൽകാം. ഫോൺ: 0495 2371891.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.