പേരാമ്പ്ര ബൈപാസ്: സർവേ തുടങ്ങി

പേരാമ്പ്ര: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പേരാമ്പ്ര ബൈപാസ് നിർമാണത്തി​െൻറ ആദ്യ ചുവടുവെച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള സർവേയാണ് വെള്ളിയാഴ്ച തുടങ്ങിയത്. റവന്യൂ, പി.ഡബ്ല്യു.ഡി, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ വിഭാഗങ്ങളുടെ സംയുക്ത സർവേയാണ് ആരംഭിച്ചത്. ജില്ലകലക്ടര്‍ക്ക് 20ന് സമര്‍പ്പിക്കും. സംസ്ഥാനപാതയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപത്തുനിന്ന് തുടങ്ങി കല്ലോട് എല്‍.ഐ.സിക്ക് സമീപം എത്തുന്നവിധത്തില്‍ 2.768 കിലോമീറ്റര്‍ നീളത്തിലാണ് 12 മീറ്റര്‍ റോഡ് വരുന്നത്. നൂറിലധികംപേരുടെ സ്ഥലം ബൈപാസിനായി ഏറ്റെടുക്കണം. മൂന്ന് വീടുകള്‍ സ്ഥലത്തില്‍ ഉള്‍പ്പെടും. സ്ഥലെമടുപ്പിനായി 40.86 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 68 കോടി രൂപയുടെ ബൈപാസ് പദ്ധതിക്കാണ് കിഫ്ബിയില്‍ അംഗീകാരം ലഭിച്ചത്. 10 വർഷം മുമ്പ് ബൈപാസ് പ്രവൃത്തി ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അലൈൻമ​െൻറിനെ ചൊല്ലിയുള്ള തർക്കം കാരണം നീളുകയായിരുന്നു. അന്ന് സർക്കാർ വെച്ച അലൈൻമ​െൻറിനെതിരെ ആക്ഷൻ കമ്മിറ്റിയും സോളിഡാരിറ്റിയും ചെലവ് കുറഞ്ഞതും ദൂരം കുറഞ്ഞതുമായ ബദൽ അലൈൻമ​െൻറ് മുന്നോട്ടുവെക്കുകയും ഹൈകോടതിയിൽനിന്ന് അംഗീകാരം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഈ സർക്കാർ വന്ന ശേഷം രണ്ട് ബജറ്റിലായി 30 കോടി അനുവദിച്ചിരുന്നു എന്നാൽ, അതിനുശേഷം കിഫ്ബിയുടെ സഹകരണത്തോടെ ബൈപാസ് പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. സർവേക്ക് കൊയിലാണ്ടി ലാൻഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ എന്‍. ബാലസുബ്രഹ്മണ്യന്‍, െഡപ്യൂട്ടി തഹസില്‍ദാര്‍ കെ. മുരളീധരന്‍, വില്ലേജ് ഓഫിസര്‍ കെ. സജീവന്‍, താലൂക്ക് സർവേയര്‍മാരായ പി. വിനോദ് കുമാര്‍, ടി.പി. ഷാജിത, റവന്യൂ ഇൻസ്പെക്ടര്‍ നാരായണന്‍, പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയര്‍ വി.പി. വിജയകൃഷ്ണന്‍, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എൻജിനീയര്‍ മിഥുന്‍ ജോസഫ്, കണ്‍സള്‍ട്ടൻറായ കിറ്റ്‌കോയിലെ സാന്‍ജോ കെ. ജോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.