വിദ്യാർഥികൾക്കായി മാപ്പിളപ്പാട്ട് പരിശീലനം

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമിയുടെ മൂന്നുവർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിൽ നാദാപുരത്തെ ഉപകേന്ദ്രത്തിലാണ് പരിശീലനം നൽകുക. മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും. ഏപ്രിൽ എട്ടിനാണ് കൂടിക്കാഴ്ച. ഏപ്രിൽ 15ന് ക്ലാസുകൾ ആരംഭിക്കും. അപേക്ഷഫോറവും വിശദ വിവരങ്ങളും അക്കാദമി ഓഫിസിൽനിന്ന് നേരിട്ട് ലഭിക്കും. വിലാസം: സെക്രട്ടറി, മഹാകവി മോയികുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഉപകേന്ദ്രം, മാസ് കോംപ്ലക്സ്, ബസ് സ്റ്റാൻഡിന് പിൻവശം, നാദാപുരം പോസ്റ്റ്-673504. ഫോൺ 9447275101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.