'സുനയന' പാട്ടുപുസ്തകം പ്രകാശനം

കോഴിക്കോട്: കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷനുകീഴിൽ ശനിയാഴ്ച നടക്കുന്ന 'സുനയന' സംഗീത പരിപാടിയിൽ അവതരിപ്പിക്കുന്ന പാട്ടുകളടങ്ങിയ പുസ്തകം സംവിധായകൻ ടി.വി. ചന്ദ്രൻ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആദ്യപ്രതി ഏറ്റുവാങ്ങി. കോയ മുഹമ്മദ്, ബീരാൻ കൽപ്പുറത്ത്, അബൂബക്കർ കക്കോടി, ലത്തീഫ് സ്റ്റെർലിങ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 'കേരള നവോത്ഥാനവും സംഗീതവും' എന്ന വിഷയത്തിൽ സെമിനാറോടെ 'സുനയന' തുടങ്ങും. ഉച്ചക്ക് മൂന്നിന് കോഴിക്കോട് അബ്ദുൾ ഖാദറി​െൻറ കാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്ന സൗഹൃദസംഗമം നടക്കും. വൈകീട്ട് അഞ്ചിന് അനുസ്മരണ സദസ്സ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോൺ പോൾ കോഴിക്കോട് അബ്ദുൾ ഖാദർ അനുസ്‌മരണ പ്രഭാഷണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.