മേപ്പയൂർ ഗവ. വി.എച്ച്.എസ്.എസ് വികസനക്കുതിപ്പിൽ

മേപ്പയൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗ്രാമീണ സർക്കാർ വിദ്യാലയമായ മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആറു പതിറ്റാണ്ടി​െൻറ അനുഭവക്കരുത്തുള്ള ഈ വിദ്യാലയത്തിൽ ജില്ലയിലെ മികച്ച എസ്.പി.സി, എൻ.എസ്.എസ്, ജെ.ആർ.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ സേവന സന്നദ്ധ സംവിധാനങ്ങളും മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങളുമുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടൽ ടിങ്കറിങ് ലാബ്, സ്മൈൽ പദ്ധതി എന്നിവയുടെ പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പന്ത്രണ്ടര കോടി രൂപ ചെലവിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കും. ഒന്നാം ഘട്ടമായി പത്തു കോടിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി മുൻ എം.എൽ.എ കെ. കുഞ്ഞമ്മത് മാസ്റ്ററുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടത്തി​െൻറ ഉദ്ഘാടനവും പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തി​െൻറ ശിലാസ്ഥാപനവും ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. കെട്ടിടോദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.