വനിത ദിനത്തിൽ പിങ്ക് ഇനീഷ്യേറ്റിവുമായി പെൺകുട്ടികൾ

കോഴിക്കോട്: കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് തത്സമയ സ്തനാർബുദ ബോധവത്കരണവും തെരുവുനാടകവും റാലിയും സംഘടിപ്പിച്ചു. എം.വി.ആർ കാൻസർ സ​െൻററിലെ ഓങ്കോളജി വിദഗ്ധൻ ഡോ. നാരായണൻകുട്ടി വാര്യരുടെ സഹകരണത്തോടുകൂടി കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വിദ്യാർഥിനികൾ നടത്തിവരുന്ന 'പിങ്ക് ഇനിഷിയേറ്റീവ്'എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ബീച്ചിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. തെരുവുനാടകത്തിലൂടെ തുടക്കംകുറിച്ച പരിപാടിക്കുശേഷം 200ഓളംവരുന്ന പെൺകുട്ടികളുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബും നടത്തി. സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ സി.എച്ച്. മാരിയത്ത് വനിതദിന സന്ദേശം നൽകി. ഡോ. ലളിത, ഡോ. നാരായണൻകുട്ടി വാര്യർ, പി. ദീപ്തി, കസബ സി.ഐ പ്രമോദ്, അജിത, ഫഹദ് എന്നിവർ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് സി. കുരുവിള, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അശ്വിൻ രാജ്, ജി. അഞ്ജു, ടി.കെ അർഷാദ്, എം. അശ്വതി, പി. ലിഷണ എന്നിവർ സംസാരിച്ചു. സ്ത്രീ സ്വാതന്ത്ര്യം ആഹ്വാനംചെയ്ത് വിദ്യാർഥിനികൾ ആകാശത്തേക്ക് ബലൂണുകൾ പറത്തിക്കൊണ്ട് പരിപാടി സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.