ഗ്യാസ്​​ സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായി

പാലേരി: പാലേരി ഇടിവെട്ടിയിൽ താനാരി കുഞ്ഞമ്മദി​െൻറ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം ഒഴിവായി. പേരാമ്പ്ര ദീര ഗ്യാസ് ഏജൻസിയുടെ ഡിപ്പോയിൽനിന്നാണ് കഴിഞ്ഞദിവസം സിലിണ്ടർ ഇറക്കിയത്. സിലിണ്ടറിൽനിന്ന് പുക ഉയരുന്നതുകണ്ട വീട്ടുകാർ പുറത്തേക്ക് ഒാടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. 110 കെ.വി ലൈനി​െൻറ െതാട്ടടുത്താണ് കുഞ്ഞമ്മദി​െൻറ വീട്. കോൺഗ്രസ് പഞ്ചായത്ത് സമ്മേളനം ഇന്ന് തുടങ്ങും പാലേരി: കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം സമ്പൂർണ സമ്മേളനം 9, 10 തീയതികളിൽ കടിയങ്ങാട് ടൗണിൽ നടക്കും. 10ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി. ശങ്കരൻ, പ്രവീൺകുമാർ, കെ. ബാലനാരായണൻ എന്നിവർ സംബന്ധിക്കും. സമ്മേളനത്തി​െൻറ ഭാഗമായി പ്രവാസി സംഗമവും യുവജനസംഗമവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.