പ്ലാറ്റിനം ജൂബിലി ആഘോഷവും കെട്ടി​േടാദ്​ഘാടനവും

മേപ്പയൂർ: മേപ്പയൂർ നോർത്ത് എം.എൽ.പി സ്കൂളിലെ ആധുനിക സൗകര്യത്തോടുകൂടിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ നിർവഹിച്ചു. കേരള വനംവകുപ്പി​െൻറ ഉപന്യാസ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പൂർവവിദ്യാർഥി അശ്വതിയെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ അനുമോദിച്ചു. വിജയികളായ കെ. അക്ഷയ, എസ്. സ്വാതികൃഷ്ണ എന്നിവരെ മേലടി ബി.പി.ഒ പ്രദീപൻ കണിയാറക്കൽ അനുമോദിച്ചു. പ്രധാനാധ്യാപിക ടി.പി. റൈന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രബാബു, പി.പി. രാധാകൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, ടി.കെ. ലത്തീഫ്, കൊളക്കണ്ടി ബാബു, വി.പി. മോഹനൻ രാജീവൻ ആയാടത്തിൽ, വി.സി. രാധാകൃഷ്ണൻ, എൻ.പി. അനസ്, ടി. പി. അബ്ദുൽ മജീദ്, എം.എം. കരുണാകരൻ, കെ.പി. വേണുഗോപാലൻ, ഷൈനി ആന്തേരി, സുരേന്ദ്രൻ, എൻ.പി. അനൂപ്, അജയരാജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. രതീഷ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് എ. സുദീവ് നന്ദിയും പറഞ്ഞു. കൊക്കർണി ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന് കൊടിയേറി മേപ്പയൂർ: കൊക്കർണി ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന് കൊടിയേറി. മാർച്ച് 13 വരെ തന്ത്രി എളപ്പില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടി​െൻറ മുഖ്യകാർമികത്വത്തിൽ കൊക്കർണി ക്ഷേത്ര മഹോത്സവം നടക്കും. പതിവ് ക്ഷേത്രചടങ്ങുകൾക്കു പുറമെ കോൽക്കളി, പ്രഭാഷണം, സർപ്പബലി, ഗുരുതിയാട്ടം, ഇളനീർക്കുല വരവ്, താലപ്പൊലി, പ്രസാദ ഊട്ട്, ഭഗവതിയുടെ വെള്ളാട്ടം, ഗുളികൻതിറ, സ്റ്റാർ വോയ്സ് കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ ഉണ്ടായിരിക്കും. ക്ഷേത്ര കമ്മിറ്റി വക ഫിദൽ ചികിത്സ സഹായ ഫണ്ടും ഉത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.