കുടുംബ സംഗമം

പേരാമ്പ്ര: സ്പര്‍ശം സ്വയം സഹായ സഹകരണ സംഘം മരുതേരി രണ്ടാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി. ഇതി​െൻറ ഭാഗമായി പേരാമ്പ്ര ദയാ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയറിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. മൊളേറ്റിയില്‍ ചേര്‍ന്ന യോഗത്തില്‍ രജീഷ് കുറ്റിഓയത്തില്‍ അധ്യക്ഷത വഹിച്ചു. കെ.ഒ. ചന്ദ്രശേഖരന്‍, കിഴക്കേകരുവഞ്ചേരി, ബബിത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതവും മുരളി മല്ലിശ്ശേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: തയ്യുള്ള പറമ്പില്‍ ബാലന്‍ (പ്രസി), മൊളേറ്റിയില്‍ പ്രകാശന്‍ (സെക്ര). 'മതേതര കൂട്ടായ്മ അനിവാര്യം' പേരാമ്പ്ര: രാജ്യം നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളിക്ക് മതേതര കൂട്ടായ്മ രൂപപ്പെട്ടുവരുകയാണ് ഏകപരിഹാരമെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും വെൽഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം ശാക്കീര്‍ ചങ്ങരംകുളം. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈസല്‍ വയനാട് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ കീഴരിയൂര്‍, ഷബീര്‍ ചെറുവണ്ണൂര്‍, മുഹമ്മദ് മൂരികുത്തി, റൈഹാനത്ത് കാരയാട്, ഒ.ടി. ബാലകൃഷ്ണന്‍, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.എം. മുഹ്യുദ്ദീന്‍ സ്വാഗതവും ഇ.ജെ. മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.എം. മുഹ്യുദ്ദീൻ (പ്രസി), പ്രകാശൻ എരവട്ടൂർ, ആയിഷ ഊരളൂർ (വൈ. പ്രസി), ഇ.സഡ്.എ. അബ്ദുല്ല സൽമാൻ (ജന. സെക്ര), സീനത്ത് നൊച്ചാട്, സിറാജ് മേപ്പയൂർ (സെക്ര), ഇ.ജെ. മുഹമ്മദ് നിയാസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.