പഠനയാത്ര സഹായമൊരുക്കി ജെ.സി.ഐ വനിത വിങ്​

കൊടിയത്തൂർ: നിരവധി പാവപ്പെട്ട വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിൽ വിദ്യാർഥികൾക്ക് പഠനയാത്ര സഹായമൊരുക്കി മാതൃകയാവുകയാണ് മുക്കം മണാശ്ശേരി ജെ.സി.ഐ വനിത വിങ്. പന്നിക്കോട് ജി.എൽ.പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പഠനയാത്രക്കുള്ള സാമ്പത്തിക സഹായമാണ് ജെ.സി.ഐ പ്രവർത്തകർ നൽകിയത്. സ്കൂളിൽനിന്ന് ഓരോ വർഷവും പഠനയാത്ര നടത്താറുണ്ടങ്കിലും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം വിദ്യാർഥികളും യാത്രക്ക് പോവാറില്ല. ഇതോടെ ഇവരെ സഹായിക്കുന്നതിനായി ജെ.സി.ഐ പ്രവർത്തകർ സന്നദ്ധത അറിയിക്കുകയായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ പ്രസിഡൻറ് ഡോ. ബിന്ദു, സെക്രട്ടറി ധന്യ ജോസ് എന്നിവർ ചേർന്ന് ഫണ്ട് കൈമാറി. പ്രധാനധ്യാപിക കെ.എ. ഷൈല ഏറ്റുവാങ്ങി. അടുത്തവർഷം സ്കൂളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സുനോജ് അധ്യക്ഷത വഹിച്ചു. പ്രസ്ഫോറം സെക്രട്ടറി ഫസൽ ബാബു, എസ്.എം.സി ചെയർമാൻ ടി.കെ. ജാഫർ, ജെ.സി.ഐ ഭാരവാഹികളായ അഫ്മാബി, പി.ടി.എ വൈസ് പ്രസിഡൻറ് രാജൻ, രമേശ് പണിക്കർ, ആലി ഹസ്സൻ, സതി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് ഷബ്ന താന്നിക്കൽ തൊടി, എ.പി. നൂർജഹാൻ, പി.വി. അബ്ദുല്ല, ഒ.കെ. നസീബ്, അംജദ് ഖാൻ, സുനിൽകുമാർ, ബീന വടക്കൂട്ട്, സലിം മാനൊടുകയിൽ, ഹുസൈൻ കക്കാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.