ലോഗോ പ്രകാശനം ചെയ്തു

കൊടുവള്ളി: മേയ് നാലിന് എളേറ്റിൽ വട്ടോളിയിൽ നടക്കുന്ന കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനത്തി​െൻറ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വി.എം. ഉമ്മർ, എം.എ. ഗഫൂർ, പാട്ടത്തിൽ അബൂബക്കർ ഹാജി, കെ.വി. മുഹമ്മദ്, എ.കെ. കൗസർ, ടി. മൊയ്തീൻകോയ, കെ.ടി. റഊഫ്, ജീലാനി കൂടത്തായ്, മുബാറക്ക് ആവിലോറ, കെ. ഉമർ സാലിഹ്, ഫൈസൽ പറക്കുന്ന്, റിയാസ് വഴിക്കടവ്, മിസ്ബാഹ് കൈവേലിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു. സമരണിക പ്രകാശനം മുക്കം: സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി, മുക്കം യത്തീംഖാന വൈസ് പ്രസിഡൻറ് വി. മുഹമ്മദ് മോൻ ഹാജിയുടെ പേരിൽ സ്മരണിക പുറത്തിറക്കാൻ കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി തീരുമാനിച്ചു. പ്രസിഡൻറ് ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം ഫൈസി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.