അനുശോചിച്ചു

പാലേരി: കഴിഞ്ഞദിവസം വിടപറഞ്ഞ പാലേരിയിലെ തുറക്കൽ അമ്മദ് മുസ്ലിയാരുടെ നിര്യാണത്തിൽ എസ്.കെ.എസ്.എസ്.എഫ് മണ്ഡലം കമ്മിറ്റി . അലി തങ്ങൾ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ദാരിമി, നിസാർ റഹ്മാനി, മൊയ്തു മൗലവി, ശിഹാബ് കന്നാട്ടി, എസ്.എം. സലാം, സി. സൂപ്പി എന്നിവർ സംസാരിച്ചു. പാലേരി ശാഖയും . സക്കരിയ്യ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ. ഫാസിൽ, ജൗഹർ, ജുനൈദ്, ഡോ. ഷംദാദ് എന്നിവർ സംസാരിച്ചു. അമ്മദ് മുസ്ലിയാരുടെ നിര്യാണത്തിൽ പുത്തൻപള്ളി മഹല്ല് കമ്മിറ്റി . സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം. അബ്ദുല്ല, പാറമ്മൽ അബ്ദുല്ല, വി.കെ. മൊയ്തു, എം. മൂസ മാസ്റ്റർ എന്നിവർ സംസാരിച്ചു. 'കളിത്തട്ട്-18' സഹവാസ ക്യാമ്പ് പാലേരി: വടക്കുമ്പാട് ഗവ. എൽ.പി സ്കൂൾ സഹവാസ ക്യാമ്പ് 'കളിത്തട്ട്-18' ചങ്ങരോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. സുമതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പുനത്തിൽ കുഞ്ഞബ്ദുല്ല, പപ്പൻ കന്നാട്ടി, വി.പി. സുരേഷ്, കെ.എസ്. ബാബു, എം.പി.ടി.എ ചെയർപേഴ്സൻ രഷിത എന്നിവർ സംസാരിച്ചു. ഇ.എൻ. പത്മനാഭൻ (അസി. പ്രഫ. എൻ.എസ് കോളജ് ചേളന്നൂർ), അഖില (ഫിസിക്കൽ എജുക്കേഷൻ), എം. വിശ്വൻ മാസ്റ്റർ, സുധീർകുമാർ, കുഞ്ഞിക്കണ്ണൻ മണിയൂർ എന്നിവർ ക്ലാസെടുത്തു. കുട്ടികളുടെ കൈയെഴുത്ത് മാസിക 'വളപ്പൊട്ടുകൾ' ഇ.എൻ. പത്മനാഭൻ പ്രകാശനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും നടന്നു. എച്ച്.എം ടി.പി. കുഞ്ഞമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സി. വിജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.