ചാനൽ പ്രവർത്തകനെ കൈയേറ്റം ചെയ്​തതിൽ പ്രതിഷേധിച്ചു

ബാലുശ്ശേരി: തലയാട് കാക്കണേഞ്ചരി ആദിവാസി കോളനിയുടെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്ത ചാനൽ റിപ്പോർട്ടർ ബിജു കക്കയത്തെ കഴിഞ്ഞദിവസം കിനാലൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരുസംഘം കൈയേറ്റം ചെയ്തതിൽ ബാലുശ്ശേരി പ്രസ്ക്ലബ് യോഗം പ്രതിഷേധിച്ചു. കൈയേറ്റശ്രമം നടത്തിയവരുെട പേരിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജൻ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. പി. മുജീബ്, ജയപ്രകാശ് തേനാക്കുഴി, ഷെരീഫ് കിനാലൂർ, രവി കുട്ടമ്പൂർ, പി.കെ. രാമകൃഷ്ണൻ, ടി.കെ. ബിജീഷ്, രവി മങ്ങാട്, പ്രകാശൻ പിലാത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു. പ്രഥമ മഹാത്മ പുരസ്കാരം ഒ.വി. പിറുങ്ങന് ബാലുശ്ശേരി: ബാലുശ്ശേരി ബാപ്പുജി എജുക്കേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ പ്രഥമ മഹാത്മ പുരസ്കാരം ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ ഒ.വി. പിറുങ്ങന്. 88കാരനായ പിറുങ്ങൻ സ്വാതന്ത്ര്യ സമരരംഗത്തും പിന്നീട് കോൺഗ്രസ് സേവാദൾ വളൻറിയറുമായും പ്രവർത്തിച്ചിട്ടുണ്ട്. മദ്യനിരോധന സമരവുമായി ബന്ധപ്പെട്ട് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഒമ്പതിന് പൂനത്ത് ഒാറിയൻറൽ ബി.എഡ് കോളജ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗാന്ധിയനും സർവോദയം അഖിലേന്ത്യ നേതാവുമായ േഡാ. എം.പി. മത്തായി വിതരണം നടത്തും. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷത്തിനു മുന്നോടിയായി 150 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗാന്ധിയൻ സാഹിത്യ പുസ്തക വിതരണവും വിദ്യാർഥി-യുവജനങ്ങൾക്കായി ഗാന്ധിയൻ സ്റ്റഡി ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ടി.എ. കൃഷ്ണൻ, ഫൈസൽ ബാലുശ്ശേരി, കെ.പി. മനോജ്കുമാർ, ഭരതൻ പുത്തൂർവട്ടം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.