പഞ്ചാബ് സ്വദേശിയുടെ മരണം കൊലപാതകം; ഒപ്പം താമസിച്ചിരുന്ന മുന്നുപേർ അറസ്​റ്റിൽ

കോലഞ്ചേരി: പഞ്ചാബ് സ്വദേശിയായ യുവാവി​െൻറ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന മൂന്നുപേരെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ചരൺ സ്വദേശി ഗുർദീപ് സിങ്ങാണ് (29) കഴിഞ്ഞദിവസം മരിച്ചത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന പഞ്ചാബ് സ്വദേശികളായ അവതാർ സിങ് (33), ഗുർമീത് സിങ് (34), ഗുർബീന്ദർ സിങ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരാൾ കൊച്ചി മെട്രോ നിർമാണത്തി​െൻറ ഉപകരാറുകാരനും സബ് കോൺട്രാക്ടറും രണ്ടുപേർ തൊഴിലാളികളുമാണ്. പുത്തൻകുരിശിനടുത്ത മറ്റക്കുഴി പണിക്കരുപടിയിലാണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. നിർമാണ ജോലികൾക്ക് 27നാണ് ഗുർദീപ് സിങ് ഇവരോടൊപ്പം മറ്റക്കുഴിയിലെത്തിയത്. ഭാര്യ ഉപേക്ഷിച്ചശേഷം തികഞ്ഞ മദ്യപാനിയായ ഇയാൾ 28ന് രാവിലെ മദ്യം കിട്ടാതെ വന്നതോടെ സഹതാമസക്കാരെ ആക്രമിക്കുകയായിരുന്നു. പിടിയിലായ മൂവരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ബന്ധിച്ചശേഷം വീട്ടിനുള്ളിലാക്കി ജോലിക്ക് പോയി. ഉച്ചക്ക് തിരികെ വന്നപ്പോൾ അനക്കമറ്റ നിലയിലായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എന്നാൽ, ദേഹപരിശോധനയിൽ പരിക്കി​െൻറ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടി​െൻറയും ചോദ്യം ചെയ്യലി​െൻറയും അടിസ്ഥാനത്തിലാണ് മനഃപൂർവമല്ലാത്ത നരഹത്യക്കു റ്റത്തിന് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.