​പ്രതിഷേധ ധർണ

പ്രതിഷേധ ധർണ േകാഴിക്കോട്: വേതനം വെട്ടിക്കുറച്ച സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ സാക്ഷരത പ്രവർത്തക യൂനിയൻ (െഎ.എൻ.ടി.യു.സി) ജില്ല മിഷൻ ഒാഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. െഎ.എൻ.ടി.യു.സി പ്രസിഡൻറ് അഡ്വ. രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് പി.വി. നാരായണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശശികുമാർ ചേളന്നൂർ, ജില്ല സെക്രട്ടറി എ.സി. രവികുമാർ, പി. രാമചന്ദ്രൻ, എ.പി. വിജയൻ, ഒ. മോഹൻദാസ്, ടി.പി. സജികുമാർ, പി.എം. സുബൈദ, സഷോന്ത് ബാബു, കെ. സൗമിനി, സിന്ധു ഇ. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. ആധാർ റീ വെരിഫിക്കേഷൻ മേള കോഴിക്കോട്: ബി.എസ്.എൻ.എൽ ടെലിഫോൺ ഉപേഭാക്താക്കൾക്ക് ഇൗ മാസം 31 വരെ രാവിലെ 10 മണി മുതൽ അഞ്ചുമണിവരെ വിവിധ കസ്റ്റമർ സർവിസ് സ​െൻററുകളിലും ടെലിഫോൺ എക്സ്ചേഞ്ചുകളിലും മൊബൈൽ ആധാറുമായി ബന്ധിപ്പിക്കുന്ന മേള നടത്തുന്നു. മൊബൈൽ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആധാർ നമ്പറും മൊബൈലും നിർബന്ധമായി െകാണ്ടുവരേണ്ടതാണ്. വടകര, തിരുവള്ളൂർ, മാവൂർ, ആർ.ഇ.സി-ചാത്തമംഗലം, കുന്ദമംഗലം, മലാപ്പറമ്പ്, ചേവായൂർ, കുറ്റ്യാടി, നാദാപുരം, കടലുണ്ടി, ഫറോക്ക്, പന്നിയങ്കര, പന്തീരാങ്കാവ്, രാമനാട്ടുകര, ടി.ആർ.എ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, അത്തോളി, നടുവണ്ണൂർ, കൊയിലാണ്ടി, മൂടാടി, ഉണ്ണികുളം, നരിക്കുനി, കോടഞ്ചേരി, ഒാമശ്ശേരി, തിരുവമ്പാടി, മുക്കം, കൊടുവള്ളി, താമരശ്ശേരി, എലത്തൂർ, ജി.എം. ഒാഫിസ്, മാനാഞ്ചിറ, വെസ്റ്റ്ഹിൽ, സിൽക്ക് സ്ട്രീറ്റ് എന്നീ സ​െൻററുകളിലാണ് മേള നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.