ഫ്രാന്‍സിസ് റോഡ് എ.എൽ.പി സ്‌കൂള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

കുറ്റിച്ചിറ: ഫ്രാന്‍സിസ് റോഡ് എ.എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. കോഴിക്കോട് സിറ്റി ഉപജില്ലയില്‍ 79 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ചന്തുക്കുട്ടിപ്പണിക്കര്‍ എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം. 1930കളില്‍ മുഹമ്മദന്‍ എജുക്കേഷനല്‍ അസോസിയേഷനാണ് സ്‌കൂള്‍ ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വിപുലീകരണമടക്കം പുതിയ കെട്ടിടനിര്‍മാണം അടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചത്. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പംതന്നെ അക്കാദമിക് തലങ്ങളിലും മികവുനിലനിര്‍ത്താനുള്ള പരിശ്രമങ്ങളിലാണ് സ്‌കൂളിലെ അധ്യാപകരും മാനേജ്‌മ​െൻറ് കമ്മിറ്റിയും. പഠിക്കാന്‍ വീട്ടില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് രാത്രിയും ഒഴിവുദിനങ്ങളിലും സ്‌കൂള്‍ അങ്കണത്തില്‍തന്നെ ആസൂത്രണം ചെയ്ത പഠനവീട് പദ്ധതി നടന്നുവരുന്നുണ്ട്. പത്രങ്ങളടക്കം പഠനത്തിനുപകരിക്കുന്ന എല്ലാവിധ പുസ്തകങ്ങളും സജ്ജീകരിച്ച ക്ലാസ് ലൈബ്രറികളുമുണ്ട്. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലിയും ക്ലാസ്തല പാര്‍ലമ​െൻററിയും മാനേജ്‌മ​െൻറി​െൻറ മേല്‍നോട്ടത്തില്‍ മാസംതോറും സംഘടിപ്പിക്കുന്ന സ്‌പോട്ട് അസസ്‌മ​െൻറുകളും സ്‌കൂളി​െൻറ വിദ്യാഭ്യാസ മികവിനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ്, പ്രസിഡൻറ് പി.കെ. അബ്ദുല്‍ അസീസ്, ഹെഡ്മിസ്ട്രസ് കെ. ഖദീജ, പി.ടി.എ കമ്മിറ്റി പ്രസിഡൻറ് പി.പി. റാഷിദ്, മദര്‍ പി.ടി.എ പ്രസിഡൻറ് പി.പി. സല്‍മ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പൂര്‍വവിദ്യാർഥി സംഘടന, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്, പ്രദേശത്തെ മറ്റു സാംസ്‌കാരിക സാമൂഹിക സംഘടനകൾ എന്നിവയുടെയും പൂര്‍ണ പിന്തുണ സ്‌കൂളിനുണ്ട്. പുനര്‍നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തി​െൻറ ഉദ്ഘാടനം തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഞായറാഴ്ച സ്‌കൂള്‍ അങ്കണത്തിലെ ചടങ്ങില്‍ നിർവഹിക്കും. ഫോട്ടോ അടിക്കുറിപ്പ്: Francis Road ALP School
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.