ഫാഷിസത്തിനെതിരെ കക്ഷിഭേദമന്യേ ഒറ്റക്കെട്ടാവണം -എൻ.വൈ.എൽ

കോഴിക്കോട്: രാജ്യത്ത് വളർന്നുവരുന്ന ഫാഷിസ്റ്റ് ഭീകരതയെ രാഷ്ട്രീയ-മത -കക്ഷി ഭേദമന്യേ ഒറ്റക്കെട്ടായി നേരിടണമെന്ന് എൻ.വൈ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഇന്ത്യയെ ഗോദ്സെക്ക് വിട്ടുകൊടുക്കില്ല എന്ന പ്രമേയവുമായി എൻ.വൈ.എൽ സംസ്ഥാന കാമ്പയിനി​െൻറ ഭാഗമായിരുന്നു സെമിനാർ. സംസ്ഥാന പ്രസിഡൻറ് അഡ്വ. ശമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ശമീർ വാവാട് അധ്യക്ഷത വഹിച്ചു. നാസർകോയ തങ്ങൾ, വി. വസീഫ്, മുഹമ്മദ് സലഫി, ബാവ ജീറാനി, പി.വി. അഹ്‌മദ്‌ കബീർ, സകരിയ എളേറ്റിൽ, ഷമീർ ബാബു, എൻ.എം. മഷ്ഹൂദ്, അജ്മൽ വാവാട് എന്നിവർ സംസാരിച്ചു. ഷമീർ ബാലുശ്ശേരി സ്വാഗതവും സിറാജ് മൂടാടി നന്ദിയും പറഞ്ഞു. photo: nyl33.jpg സെമിനാർ എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ശമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.