രാത്രിയിൽ വനിത കൈകാണിച്ചിട്ടും കെ.എസ്​.ആർ.ടി.സി നിർത്തിയില്ല; അ​േന്വഷണത്തിന്​ ഉത്തരവ്​

കോഴിക്കോട്: രാത്രിയിൽ യാത്രക്കാരി കൈകാണിച്ചിട്ടും ബസ് നിർത്തിയില്ലെന്ന പരാതിയിൽ അേന്വഷണത്തിന് ഉത്തരവ്. കോഴിക്കോട്ടുനിന്ന് തിരുവമ്പാടിക്ക് പോകുന്ന ആർ.പി.കെ 268 സൂപ്പർ ഫാസ്റ്റ് ബസാണ് വ്യാഴാഴ്ച രാത്രി 10.30ന് ഇൗസ്റ്റ് വെള്ളിമാടുകുന്ന് സ്റ്റോപ്പിൽനിന്ന് കൈകാണിച്ചിട്ടും നിർത്താതെ പോയത്. യാത്രക്കാരി രാത്രിതന്നെ കോഴിക്കോട് ജില്ല ട്രാൻസ്പോർട്ട് ഒാഫിസർക്ക് (ഡി.ടി.ഒ) പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അേന്വഷണത്തിന് ഉത്തരവിട്ടതായി ഡി.ടി.ഒ അബ്ദുൽനാസർ അറിയിച്ചു. രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകൾ ഏതു സ്റ്റോപ്പിൽനിന്ന് കൈകാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തിക്കൊടുക്കണമെന്നാണ് നിയമം. ബസിൽ പകുതിയിൽ താഴെ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. അതിനിടെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്ര​െൻറ ഒാഫിസിലും തിരുവനന്തപുരം കെ.എസ്.ആർ.ടി.സി വിജിലൻസ് ആസ്ഥാനത്തും പരാതി നൽകിയിട്ടുണ്ട്. ഗതാഗതമന്ത്രിയുടെ ഒാഫിസ് ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന വെള്ളിമാട്കുന്ന് ഭാഗങ്ങളിൽ യാത്രക്കാർ കൈകാണിച്ചിട്ടും നിർത്താറില്ലെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.