പ്രവാസിയുടെ ആത്മഹത്യ: പ്രക്ഷോഭവും സെക്ര​േട്ടറിയറ്റ്​ മാർച്ചും സംഘടിപ്പിക്കും

കോഴിക്കോട്: പ്രവാസിയായ പുനലൂർ െഎക്കരകോണം ആലിൻകീഴിൽ സുഗതൻ തുടങ്ങിയ ചെറിയ വ്യവസായ സംരംഭം സി.പി.െഎയും എ.െഎ.വൈ.എഫും തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് നീതിപൂർവ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി സംസ്ഥാന കൗൺസിൽ കുറ്റെപ്പടുത്തി. ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കേസന്വേഷണം തടസ്സപ്പെടുത്താൻ സി.പി.െഎ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തുന്നതിൽനിന്ന് പിന്തിരിയുന്നില്ലെങ്കിൽ ഇൗ മാസം 10 മുതൽ സംസ്ഥാനതല പ്രക്ഷോഭം നടത്താനും സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. പ്രശ്നത്തിൽ ശക്തമായി ഇടപെടണമെന്ന് യോഗം മുഖ്യമന്ത്രിയോടും മനുഷ്യാവകാശ കമീഷൻ മേലധികാരികളോടും അഭ്യർഥിച്ചു. ഹസ്സയിനാർ തളങ്കര (കാസർകോട്), കെ.പി. മുഹമ്മദ് (കണ്ണൂർ), ഇന്ത്യന്നൂർ ഹംസ (മലപ്പുറം), െഎസക് പ്ലാപ്പള്ളി (കോട്ടയം), പി.പി. രാധാകൃഷ്ണൻ (കൽപറ്റ), ഇഖ്ബാൽ കെടുങ്ങൽ (ചാവക്കാട്), കരീം പള്ളിത്തടം (തൃശൂർ), സി.ബി.എൻ. െഎപ്പ് (എറണാകുളം) എന്നിവർ അംഗങ്ങളായി സമരസമിതിക്ക് രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.