ചെമ്പനോട ആലംപാറയിൽ വീണ്ടും തീപിടിത്തം

പേരാമ്പ്ര: ചെമ്പനോട ആലംപാറ മേഖലയിൽ ഒരാഴ്ചക്കിടയിൽ രണ്ടാമതും തീപിടിത്തം. കാഞ്ഞിരക്കാട്ടു തൊട്ടിയിൽ ജോസി​െൻറ കൃഷിയിടത്തിലാണു െവള്ളിയാഴ്ച തീ പടർന്നത്. വൈദ്യുതി ലൈനിൽ ഓല വീണു കത്തിയാണ് കൃഷിയിടം കത്തിയത്. തെങ്ങ്, തേക്ക് എന്നിവക്കു നാശമുണ്ട്. പേരാമ്പ്ര ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തീയണച്ചു. ഏതാനും ദിവസം മുമ്പ് പാതയോരത്തു നിന്നു തീ പടർന്നു കത്തി മറ്റൊരു കർഷക​െൻറ കൃഷിയിടത്തിനു നാശനഷ് ടമുണ്ടായി. ഫോേട്ടാ : KPBA 14 വെള്ളിയാഴ്ച ചെമ്പനോട ആലംപാറയിലുണ്ടായ തീപിടിത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.