നട്ടെല്ലുള്ള കലാകാരന്മാരെ അടിമകളാക്കാനുള്ള ശ്രമം ^കെ.പി. രാമനുണ്ണി

നട്ടെല്ലുള്ള കലാകാരന്മാരെ അടിമകളാക്കാനുള്ള ശ്രമം -കെ.പി. രാമനുണ്ണി കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ടൗൺ മേഖല കമ്മിറ്റി ഏർപ്പെടുത്തിയ ആഹ്വാൻ സെബാസ്റ്റ്യൻ പുരസ്കാരം ജയപ്രകാശ് കാര്യാലിന് കെ.പി. രാമനുണ്ണി സമ്മാനിച്ചു. രാജ്യത്ത് അസഹിഷ്ണുത വർധിച്ച സാഹചര്യത്തിൽ നട്ടെല്ലുള്ള കലാകാരന്മാരെയെല്ലാം അടിമകളാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് രാമനുണ്ണി പറഞ്ഞു. കുനിയാൻ പറഞ്ഞാൽ കിടക്കുന്നവരായി പലരും മാറിയിരിക്കുന്നു. ജീവിതത്തിനുവേണ്ടി കലയും നാടകവും കൊണ്ടുനടക്കുന്നവരും കലയിൽ ജീവിക്കുന്നവരുമുണ്ട്. കലക്കുവേണ്ടി ജീവിക്കുന്നവരുെട എണ്ണം കുറയുന്ന കാലത്താണ് ആഹ്വാൻ സെബാസ്റ്റ്യ​െൻറ പ്രസക്തി. കല കച്ചവടവത്കരിക്കപ്പെടുന്ന കാലത്ത് ആഹ്വാൻ കലയിൽ ജീവിക്കുകയായിരുന്നു. പുറമെനിന്ന് നോക്കുന്നവർക്ക് അദ്ദേഹത്തി​െൻറ ജീവിതം നഷ്ടമായി തോന്നാമെങ്കിലും അദ്ദേഹം നാടകത്തിനായി സ്വയം സമർപ്പിക്കുകയായിരുന്നുവെന്നും രാമനുണ്ണി പറഞ്ഞു. മുൻ മേയർ എം. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി.വി. ലളിതപ്രഭ അധ്യക്ഷത വഹിച്ചു. പി.എം.വി. പണിക്കർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വിത്സൺ സാമുവൽ, ഡോ. യു. ഹേമന്ത് കുമാർ, എം. രാജൻ എന്നിവർ സംസാരിച്ചു. പു.ക.സ ടൗൺ മേഖല സെക്രട്ടറി കെ. സുരേഷ് കുമാർ സ്വാഗതവും മേലടി നാരായണൻ നന്ദിയും പറഞ്ഞു. തിയറ്റേഴ്സ് ലവേഴ്സി​െൻറ കീഴിൽ എ. ശാന്തകുമാർ രചനയും സംവിധാനവും നിർവഹിച്ച ആറാം ദിവസം എന്ന നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.