റോഡിൽ പരന്ന ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു

മാവൂർ: വാഹനത്തിൽനിന്ന് റോഡിൽ പരന്ന ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. വെള്ളിയാഴ്ച രാവിലെ മാവൂർ-കൂളിമാട് റോഡിൽ ഗ്രാസിം ഫാക്ടറി എട്ടാം ഗേറ്റിനു സമീപമാണ് സംഭവം. ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്ക് പരിക്കുപറ്റി. വാഹനങ്ങൾ നിരന്തരം അപകടത്തിൽപെട്ടതിനെ തുടർന്ന് ഫയർഫോഴ്സെത്തി റോഡിലെ ഓയിൽ കഴുകി വൃത്തിയാക്കി. കരിമലയിലേക്ക് റോഡ് തിരിയുന്ന സ്ഥലത്ത് വലിയ വളവും കയറ്റിറക്കവുമുള്ള ഭാഗത്താണ് ഓയിൽ പരന്നത്. വെള്ളിയാഴ്ച പുലർച്ചെ കയറ്റത്തിൽ കുടുങ്ങിയ ഏതെങ്കിലും വാഹനത്തിൽനിന്ന് ഒഴുകിയതായിരിക്കും ഓയിലെന്നാണ് കരുതുന്നത്. ഇതിനു തൊട്ടു മുകളിൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി ഏറെ നാളായി ജലം ഒഴുകുന്നുണ്ട്. രാവിലെ പമ്പിങ് തുടങ്ങിയപ്പോൾ ഈ ജലവും കൂടിച്ചേർന്നതോടെയാണ് വാഹനങ്ങൾ റോഡിൽ തെന്നി വീഴാൻ തുടങ്ങിയത്. വിവരമറിഞ്ഞ് മാവൂർ പൊലീസെത്തി വാഹനങ്ങൾ നിയന്ത്രിച്ചെങ്കിലും അപകടങ്ങൾ ആവർത്തിച്ചു. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. മുക്കത്തുനിന്ന് ലീഡിങ് ഫയർമാൻ ഒ.കെ. അശോക​െൻറ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. പൊട്ടിയ പൈപ്പ് വാട്ടർ അതോറിറ്റി അധികൃതർ പിന്നീടെത്തി നന്നാക്കി. വൻ കയറ്റവും വളവുമായതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ ഒാഫാകുന്നതും പിന്നോട്ടുരുണ്ട് അപകടത്തിൽ പെടുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.