മെഡിക്കൽ കോളജ്: പുതുതായി സ്ഥാപിച്ച വെൻറിലേറ്ററുകൾ തകരാറിൽ; പരിശോധിക്കാൻ നിർദേശം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച വ​െൻറിലേറ്ററുകളിൽ ചിലത് തകരാറിലായി. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ആർ.എച്ച്.എം ബയോ മെഡിക്കൽ ടെക്നിക്കൽ വിഭാഗത്തെ ജില്ല കലക്ടർ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ എം.എൽ.എമാരുടെ കൂട്ടായ്മയിൽ മെഡിക്കൽ കോളജിൽ ദിവസങ്ങൾക്കുമുമ്പ് സ്ഥാപിച്ച 11 വ​െൻറിലേറ്ററുകളിൽ ആറെണ്ണമാണ് തകരാറിലായതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്വേഷണം നടത്താൻ തീരുമാനമെടുത്തത്. തകരാറിലായ വ​െൻറിലേറ്ററുകളിൽ ഒരെണ്ണത്തി​െൻറ തകരാറുള്ള ഭാഗം മാറ്റിസ്ഥാപിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ യോഗത്തിൽ വിശദമാക്കി. നിലവിൽ എത്തിച്ച വ​െൻറിലേറ്ററുകൾ അത്യാഹിത വിഭാഗം, മെഡിസിൻ, സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക്, ന്യൂറോളജി, ന്യൂറോസർജറി, നെഞ്ചുരോഗവിഭാഗം, അനസ്തേഷ്യ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. സാങ്കേതിക വിഭാഗത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ടുമാരായ ഡോ. കെ.ജി സജീത്ത്കുമാർ, ഡോ. ശ്രീകുമാർ, ഡോ. രാജഗോപാൽ എന്നിവർ പങ്കെടുത്തു. റോഡ് പണി പൂർത്തിയാക്കും കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ അധികൃതരുടെ പരാതിയെ തുടർന്ന് നിർമാണം നിലച്ച റോഡി​െൻറ പണി പൂർത്തീകരിക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. 60 മീറ്റർ നീളത്തിൽ കോർപറേഷ​െൻറ നേതൃത്വത്തിൽ നിർമാണം തുടങ്ങിയ റോഡ് പണി ആശുപത്രി അധികൃതരുടെ എതിർപ്പിനെത്തുടർന്ന് നിലച്ചിരുന്നു. നിർമാണ പ്രവൃത്തി പൂർത്തീകരിക്കാനും തുടർ വികസനത്തെക്കുറിച്ച് ആശുപത്രി വികസന സമിതി ചർച്ച ചെയ്യാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ മീരാ ദർശക്, കൗൺസിലർ എം.എം. പത്്മാവതി, പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.