ഗസ്സാലി സ്മരണ: യുവജന സംഗമം ഇന്ന്

നാദാപുരം: വിശ്വപ്രസിദ്ധ പണ്ഡിതൻ ഇമാം ഗസ്സാലി അനുസ്മരണത്തി​െൻറ ഭാഗമായി എസ്.വൈ.എസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച കല്ലാച്ചിയിൽ യുവജന സംഗമം നടക്കും. വൈകീട്ട് നാലിന് ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. നജ്മുദ്ദീൻ പുക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. സി.എച്ച്. മഹ്മൂദ് സഅദി, ടി.പി.സി. തങ്ങൾ, മുഹമ്മദ് പറഞ്ഞാറത്തറ എന്നിവർ സംബന്ധിക്കും. സംഘാടക സമിതി യോഗത്തിൽ ശറഫുദ്ദീൻ ജിഫ്രി അധ്യക്ഷത വഹിച്ചു. ഹാരിസ് റഹ്മാനി തിനൂർ, എം.കെ. മുനീർ, ജാബിര്‍ എടച്ചേരി, കെ.പി. ശംസീർ, റഹീം ചിയ്യൂർ, ആർ.പി. ത്വല്‍ഹത്ത്, ഒ.എം. ബശീർ, നിയാസ് വേവം, പി.കെ. റഈസ് എന്നിവർ സംസാരിച്ചു. എടച്ചേരി തണൽ അഗതി മന്ദിരത്തിൽ കൂട്ടിരിക്കാൻ അവർ വീണ്ടുമെത്തി നാദാപുരം: എടച്ചേരി തണലിലെ അന്തേവാസികളോടൊപ്പം ഒരു പകൽ ചെലവഴിക്കാൻ ഇത്തവണയും കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർഥികൾ എത്തി. ആടിയും പാടിയും ഭക്ഷണം കൊടുത്തും സ്നേഹം നൽകി വൈകുന്നേരം പിരിഞ്ഞു പോകുമ്പോൾ ഉറ്റവരെ പിരിയുന്ന സങ്കടമായിരുന്നു വിദ്യാർഥികൾക്ക്. തങ്ങൾ കൊണ്ടുവന്ന വസ്ത്രങ്ങളും മധുരപലഹാരങ്ങളും ശേഖരിച്ച തുകയും കുട്ടികൾ നൽകി. കഴിഞ്ഞ വർഷവും എൻ.എസ്.എസ് വിദ്യാർഥികൾ തണലിലെത്തിയിരുന്നു. അമ്പതോളം വിദ്യാർഥികളെ കൂടാതെ സ്കൂൾ പ്രിൻസിപ്പൽ എം. ശ്രീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സനൽകുമാർ, വത്സരാജ് മണലാട്ട്, പി.വി. ശ്രീജ, ടി. ബിജി എന്നിവർ സംഘത്തിലുണ്ടായിരുന്നു. വിദ്യാർഥികൾ ശേഖരിച്ചു കൊണ്ടുവന്ന വസ്ത്രങ്ങളും മധുരപലഹാരങ്ങളും തണൽ പ്രതിനിധി സാജു എടച്ചേരി ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.