നിയന്ത്രണരേഖയിൽ പാക്​ ആക്രമണം; ഇന്ത്യ തിരിച്ചടിച്ചു

ജമ്മു: കശ്മീരിൽ നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താൻ സേനയുടെ ഷെല്ലാക്രമണവും വെടിവെപ്പും. രജൗറി, ജമ്മു ജില്ലകളിലെ സുന്ദർബനി, നൗഷേര, ഖൗർ മേഖലകളിലായിരുന്നു അതിക്രമമെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായിരുന്നു ആക്രമണം. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞദിവസം പൂഞ്ച്, രജൗറി ജില്ലകളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. അതിക്രമങ്ങളെ തുടർന്ന് രജൗറിജില്ലയിലെ നിയന്ത്രണരേഖക്ക് സമീപവും പൂഞ്ച് ജില്ലയിലെ മെൻധാർ മേഖലയിലുമുള്ള 72 സ്കൂളുകൾ അടച്ചുപൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.