തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ്; പോളിങ് 90.64 ശതമാനം

- വോട്ടെണ്ണൽ ഇന്ന് കൊടുവള്ളി: നഗരസഭയിലെ തലപ്പെരുമണ്ണ 19ാം ഡിവിഷനിൽ ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 90. 64 ശതമാനം പോളിങ്. വോട്ടെടുപ്പ് തീർത്തും സമാധാനപരമായിരുന്നു. 472 പുരുഷ വോട്ടർമാരും 511 സ്ത്രീ വോട്ടർമാരുമടക്കം 983 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. ഇതിൽ 407 പുരുഷന്മാരും 486 സ്ത്രീകളുമടക്കം 891 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തലപ്പെരുമണ്ണ ജി.എൽ.പി സ്കൂളിലായിരുന്നു ബുത്തുകൾ സജ്ജീകരിച്ചത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചവരെ മന്ദഗതിയിലായിരുന്നു നടന്നത്. രാവിലെ 10 മണി വരെ 18 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. വൈകീട്ട് മൂന്ന് മണിയോടെ 85 ശതമാനമായി പോളിങ് ഉയർന്നു. വോട്ടെടുപ്പ് സമയം കഴിയാറായതോടെ 90.46 ശതമാനമായി ഉയരുകയാണുണ്ടായത്. സറീന റഫീഖ് (യു.ഡി.എഫ് -കോണി), ഷബ്‌ന നൗഫല്‍ (എല്‍.ഡി.എഫ് -ഗ്ലാസ്) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവർക്ക് പുറമെ സ്വതന്ത്ര സ്ഥാനാര്‍ഥികളായി എന്‍.കെ. ഷബ്‌ന, സറീന സിദ്ദീക്ക്, റുബീന നൗഫല്‍ എന്നിവരും രംഗത്തുണ്ടായിരുന്നു. മുസ്ലിം ലീഗ്‌ വനിത നേതാവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന റസിയ ഇബ്രാഹിം ഭരണ നേതൃത്വത്തിനെതിരെ അഴിമതി ആരോപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. വോട്ടിങ് മെഷീൻ നഗരസഭ കോൺഫറൻസ് ഹാളിൽ കനത്ത പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. പത്തരയോടെ ഫലപ്രഖ്യാപനവുമുണ്ടാവും. വോട്ടെടുപ്പ് നടപടികൾ പൂർത്തീകരിച്ച ശേഷം തലപ്പെരുമണ്ണ അങ്ങാടിയിൽ പൊലീസുമായി ഒരു വിഭാഗം ആളുകൾ വാക്കേറ്റത്തിന് മുതിരുകയുണ്ടായി. തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർന്നത് ഇരു മുന്നണികളിലും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തി​െൻറ വിജയമുണ്ടാവുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം അവകാശമുന്നയിക്കുന്നത്. എന്നാൽ, 150ലേറെ വോട്ടുകളുടെ ഭൂരിപക്ഷ വിജയമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. കൊടുവള്ളി സി.ഐ ചന്ദ്രമോഹ​െൻറയും എസ്.ഐ പ്രജീഷി​െൻറയും നേതൃത്വത്തിൽ വലിയ സുരക്ഷ സംവിധാനമായിരുന്നു തലപ്പെരുമണ്ണയിൽ ഒരുക്കിയിരുന്നത്. photo: Kdy-3 thalaperumanna vootedup.jpg ഉപതെരഞ്ഞെടുപ്പ് നടന്ന തലപ്പെരുമണ്ണയിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര Kdy-4 thalaperumanna vaakettam.jpg ഉപതെരഞ്ഞെടുപ്പിനു ശേഷം തലപ്പെരുമണ്ണയിൽ പൊലീസുമായുണ്ടായ വാക്കേറ്റം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.