നാടിനെ വായനയിലേക്ക് നയിക്കാന്‍ പുസ്തകപ്പൂര ഒരുങ്ങുന്നു

നാടിനെ വായനയിലേക്ക് നയിക്കാന്‍ പുസ്തകപ്പുര ഒരുങ്ങുന്നു ഫറോക്ക്: ഫറോക്ക് ചന്തയിലെ ജി.എം.യു.പി സ്‌കൂളി​െൻറ തനത് പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർഥിയുടെ വീട്ടിലും ഒരു ലൈബ്രറി എന്ന ആശയവുമായി പുസ്തകപ്പുര എന്ന പേരില്‍ സമ്പൂർണ ഗൃഹ ഗ്രന്ഥാലയമൊരുക്കിയതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും വിദ്യാലയ വികസന സമിതിയുടെയും സമീപത്തെ െറസിഡൻറ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് പുസ്തകപ്പുരയും സ്‌കൂളി​െൻറ വികസന പ്രവര്‍ത്തനങ്ങളും യാഥാർഥ്യമാക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന സ്‌കൂളി​െൻറ 129ാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഗൃഹഗ്രന്ഥാലയ പ്രഖ്യാപനവും വിരമിക്കുന്ന എം. സുമതി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തും. വാര്‍ഷികാഘോഷവും യാത്രയയപ്പും വി.കെ.സി. മമ്മദ് കോയ എം.എൽ.എയും പുസ്തകപ്പുര സമര്‍പ്പണം കേരള സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡൻറ് കമാല്‍ വരദൂരും ഉദ്ഘാടനം ചെയ്യും. ഫറോക്ക് നഗരസഭ ചെയര്‍പേഴ്‌സൻ പി. റുബീന അധ്യക്ഷത വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ കലോത്സവവും നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനാധ്യാപകന്‍ പി. അബൂബക്കര്‍, നഗരസഭ കൗണ്‍സിലര്‍ ഇ.കെ. താഹിറ, ബഷീര്‍ പാണ്ടികശാല, പി.കെ. ഫൈസൽ, നാസര്‍ കൊടപ്പനക്കല്‍, ടി.സി. സലീം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.