കടലുണ്ടിയിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി

കടലുണ്ടിയിൽ കോൺഗ്രസിൽനിന്ന് കൂട്ടരാജി കടലുണ്ടി: വട്ടപ്പറമ്പിലെ വനിത സഹകരണ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലായതുമായി ബന്ധപ്പെട്ട തർക്കം കടലുണ്ടി കോൺഗ്രസിൽ പൊട്ടിത്തെറിക്കിടയാക്കി. ജനപ്രതിനിധികളടക്കം 30 പേർ ഡി.സി.സി പ്രസിഡൻറിന് കഴിഞ്ഞ ദിവസം രാജി നൽകിയിരിക്കയാണ്. വനിത സഹകരണ സംഘം തർക്കത്തിൽ ഡി.സി.സി അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. കമീഷൻ കുറ്റക്കാരായി കണ്ട മൂന്നു പേരെ അച്ചടക്കലംഘനം ആരോപിച്ച് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ഡി.സി.സി അംഗംകൂടിയായ പി. ശിവശങ്കരൻ നായർ, ജോബിഷ് പിലാക്കാട്ട്, രാജേഷ് മുരുകല്ലിങ്ങൽ എന്നിവരെയാണ് പുറത്താക്കിയത്. ഇത് അന്യായമാണെന്ന് ആരോപിച്ചാണ് ജില്ല ഭാരവാഹികളടക്കമുള്ള 30 കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.