വിശ്വഭാഷ സംഗമം സംഘടിപ്പിച്ചു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തി​െൻറ ഭാഗമായി വിശ്വഭാഷ സംഗമം സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഉർദു, സംസ്കൃതം, അറബിക്, തമിഴ്, കന്നട എന്നീ ഭാഷകളിൽ നിന്നായി മെറിആൻ, ബാലൻ, അബ്ദു കെ. കക്കാട്, സന്തോഷ്, ടി.എൻ. ഷമീർ, ഗണേഷ് കുടക്, സുബ്ബലക്ഷ്മി എന്നിവർ ഭാഷാപരിചയം നടത്തി. ബ്ലോക്ക് എസ്.എസ്.എ പ്രോഗ്രാം ഒാഫിസർ സഹീർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി. ജയശ്രീ അധ്യക്ഷത വഹിച്ചു. സുജിത് കറ്റോട് മോഡറേറ്ററായിരുന്നു. രാമകൃഷ്ണൻ മുണ്ടക്കര, ബാലരാമൻ, എം. ഷാജു, സുകുമാരൻ, ഒ.കെ. റഫീഖ് എന്നിവർ സംസാരിച്ചു. വായന പക്ഷാചരണവും അനുമോദന സദസ്സും ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ യുവജന വായനശാല സംഘടിപ്പിച്ച വായന പക്ഷാചരണവും അനുമോദന സദസ്സും ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ എൻ. അച്യുതൻ, സംസ്ഥാന കുടുംബശ്രീ കലാമേളയിൽ കാവ്യാലാപനത്തിന് ഒന്നാം സ്ഥാനം നേടിയ ഷീജ ത്രിവേണി, ജില്ല കലോത്സവ വിജയി ബിന്ദു സദൻ എന്നിവരെയും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. എൽ.വി. വിലാസിനി, വി.എൻ. ഭരതൻ, ദിനേശൻ പനങ്ങാട്, എം. സത്യൻ, വി.എം. റജികുമാർ, രവീന്ദ്രൻ ഒാണിൽ എന്നിവർ സംസാരിച്ചു. പി.കെ. മുരളി സ്വാഗതവും വി.എം. പ്രജീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.