ബേപ്പൂരിൽ യാത്ര തുടങ്ങിയ ഇലക്​ട്രിക് ബസിന് സ്വീകരണം നൽകി

ബേപ്പൂർ: ബേപ്പൂരിൽനിന്ന് ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം തുടങ്ങി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചശേഷം ബേപ്പൂരിൽ എത്തിയ ബസിന് പൗരാവലി വൻ സ്വീകരണമാണ് ഏർപ്പെടുത്തിയത്. മിനിമം ചാർജ് 20 രൂപയാണ്. മെട്രോ ട്രെയിനിനെ വെല്ലുന്ന ഇരിപ്പിടസൗകര്യങ്ങളുള്ള ബസ് പൂർണമായും ശീതീകരിച്ചതാണ്. 35 സീറ്റുകളുള്ള ബസിന് അഞ്ചു മണിക്കൂർ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ഓടാൻ സാധിക്കും. ഒരു കിലോമീറ്റർ ഓടാനുള്ള ചെലവ് ഒരു യൂനിറ്റ് വൈദ്യുതിയാണ്. പുകയോ ശബ്ദമലിനീകരണമോ ഇല്ലെന്നതാണ് ബസി​െൻറ പ്രത്യേകത. നാവിഗേഷൻ, വൈ-ഫൈ, സി.സി.ടി.വി കാമറ തുടങ്ങിയ പുതുതലമുറക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങൾ ബസിലുണ്ട്. ബേപ്പൂരിലെ പൗരാവലി മാലയിട്ടും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് സന്തോഷം പങ്കുെവച്ചത്. വി.കെ.സി. മമ്മദ് കോയ എം.എൽ.എ കോഴിക്കോടുനിന്ന് ബസിൽ യാത്ര ചെയ്താണ് ബേപ്പൂരിലേക്ക് വന്നത്. കൗൺസിലർമാരായ നെല്ലിക്കോട്ട് സതീഷ്കുമാർ, തോട്ടപ്പയിൽ അനിൽകുമാർ, പേരോത്ത് പ്രകാശൻ, പി.പി. ബീരാൻ കോയ, എം. ഗിരിജ ടീച്ചർ എന്നിവർ സ്വീകരണസ്ഥലത്ത് നേരേത്തതന്നെ എത്തി. കെ.വി. മുസ്തഫയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണത്തിൽ പി. ഇല്യാസ്, എ.പി. ശ്രീജിത്ത്, കെ.പി. ഹുസൈൻ, ടി.കെ. ഗഫൂർ, കെ. രാജീവ്, എം. മൊയ്തീൻ കോയ, ടി. മൊയ്തീൻകോയ, എം. മമ്മദ് കോയ, സി. മുസ്തഫ ഹാജി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.