ആയുർവേദ കുലപതിക്ക്​​ ഇന്ന് 97

കൈലാസ മന്ദിരത്തിൽ പി.കെ. വാര്യർ സദ്യയുണ്ണും കോട്ടക്കൽ: എടവമാസത്തിലെ കാർത്തിക നാളായ ചൊവ്വാഴ്ച ആയുർവേദ കുലപതിയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യർ 97ാം പിറന്നാൾ സദ്യയുണ്ണും. പ്രത്യേകിച്ച് ആഘോഷമൊന്നുമില്ലെങ്കിലും കൈലാസ മന്ദിരത്തിൽ കുടുംബാംഗങ്ങളോടൊപ്പാണ് ആഘോഷം. പിറന്നാൾ ദിനത്തിൽ ദൈനംദിന പ്രവൃത്തികളിൽ ഒരു മാറ്റവും ഉണ്ടാകാറില്ല വാര്യർക്ക്. രാവിലെ കൃത്യസമയത്തുതന്നെ ഓഫിസിലെത്തി രോഗികളെ പരിശോധിക്കും. പതിവുപോലെ ഈ വർഷവും സഹോദരി പുത്രി സരസ്വതി വാരസ്യാറാണ് വാര്യർക്ക് സദ്യ വിളമ്പുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.