എം.വി. ശ്രേയാംസ്കുമാർ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡൻറായേക്കും

പാലക്കാട്: എൽ.ഡി.എഫ് മുന്നണി പ്രവേശനം വേഗത്തിലാക്കുന്നതിനായി എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദൾ നേതൃയോഗം പാലക്കാട് ചേർന്നു. എം.വി. ശ്രേയാംസ്കുമാറിനെ പ്രസിഡൻറാക്കണമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുയർന്നു. എന്നാൽ, പ്രസിഡൻറാകാൻ ശ്രേംയാസ് കുമാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. പാർട്ടി നിർബന്ധം പിടിക്കുകയാണെങ്കിൽ ശ്രേയാംസ് കുമാറിന് ഭാരവാഹിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. യോഗ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. സംസ്ഥാന പ്രസിഡൻറിനെ തെരഞ്ഞെടുത്തതിന് ശേഷമായിരിക്കും മറ്റു ഭാരവാഹികളെ തീരുമാനിക്കുക. കേന്ദ്ര നേതൃത്വമാണ് പിന്നീട് സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുക്കുക. പാർട്ടി ചുമതലകളിൽനിന്ന് വിട്ടുനിൽക്കാനാണ് എം.പി. വീരേന്ദ്രകുമാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാർട്ടിക്ക് നേതൃത്വമായാൽ മുന്നണി പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കൾ. എൽ.ഡി.എഫ് വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ച സാഹചര്യത്തിൽ സ്വന്തം ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്നാണ് നേതാക്കളുടെ പക്ഷം. സുരേന്ദ്രൻ പിള്ള, ചാരുപാറ രവി, കെ.പി. മോഹനൻ, ഷെയ്ക് പി. ഹാരിസ്, വർഗീസ് ജോർജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.