ഉദ്ഘാടനത്തിന് മുമ്പേ റോഡ് തകർന്നു

വളയം: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് ചെയ്ത മഞ്ചാന്തറ കുയ്തേരി റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നു. 23 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ മാസമാണ് റോഡ് നവീകരിച്ചത്. പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. ആവശ്യത്തിന് ടാർ ഉപയോഗിക്കാതെ നടത്തിയ പ്രവൃത്തിയിൽ വൻ അഴിമതി നടന്നതായുള്ള ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് കാലവർഷത്തി​െൻറ തുടക്കത്തിൽ തന്നെ റോഡ് തകർന്നത്. കുയ്തേരി ഭാഗത്താണ് റോഡിൽ പലയിടത്തും ടാർ ഇളകി കുഴികൾ രൂപപ്പെട്ടത്. ടാറിങ് കഴിഞ്ഞ് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് റോഡി​െൻറ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തത്. കോൺക്രീറ്റ് പ്രവൃത്തി കരാറുകാരൻ മറിച്ച് നൽകിയതോടെ ഇതും കാട്ടി കൂട്ടുകയായിരുന്നു. ഇതോടെ കോൺക്രീറ്റു ചെയ്ത ഭാഗങ്ങളും ഇളകി തുടങ്ങിയിരുന്നു. റോഡ് തകർന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഗതാഗത യോഗ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പണി കുറ്റമറ്റ രീതിയിൽ ചെയ്താലേ ബിൽ തുക നൽകൂവെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ പറഞ്ഞു. സി.എം.പി പക്ഷത്തിന് വിജയം നാദാപുരം: വടകര താലൂക്ക് ജനമിത്ര വെൽഫയർ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.എം.പി(യു.ഡി.എഫ് പക്ഷം) നേതൃത്വം നൽകുന്ന പാനൽ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം സി.പി. ശ്രീജിത്ത്(പ്രസിഡൻറ്), പി.കെ. ഹരിദാസ്(വൈ. പ്രസി.) ഭരണസമിതി അംഗങ്ങളായി മാടത്തിൽ അന്ത്രു, എ. സുരേഷ്, സി. ബിജേഷ്, ശ്രീപ്രിയ സുജിത്ത്, തോട്ടത്തിൽ ജയശ്രീ, കെ. കൃഷ്ണകുമാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വാണിമേൽ: വിലങ്ങാട് പട്ടിക വർഗ കോളനിയിലെ വിദ്യാർഥികൾക്ക് എസ്.എഫ്.ഐ നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. എഴുപത്തിയഞ്ച് വിദ്യാർഥികൾക്കാണ് കുട, ബാഗ്, നോട്ട് പുസ്തകം, സ്ലേറ്റ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്തത്. വിലങ്ങാട് അടുപ്പിൽ കോളനിയിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി പി.പി. ചാത്തു നിർവഹിച്ചു. പി.പി. ഷഹറാസ് അധ്യക്ഷനായി. ജില്ല പ്രസിഡൻറ് ടി. അതുൽ, കെ.സി. ചോയി, കെ. ചന്തു, കെ.ടി. ബാബു, സി. അഷിൽ, ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. ശരത്ത് സ്വാഗതവും വി.പി. ശ്യാംലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.