പശുക്കടവിലെ ദുരന്തനിവാരണ കേന്ദ്രത്തിൽ സ്ഥിരം സംവിധാനം ഉറപ്പാക്കണം -സി.പി.ഐ

കല്ലാച്ചി: നാദാപുരം മണ്ഡലത്തിലെ പശുക്കടവിൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ആരംഭിച്ച ദുരന്തനിവാരണ കേന്ദ്രത്തിൽ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ സേനാംഗങ്ങളുടെ സ്ഥിരം സാന്നിധ്യം ഉറപ്പാക്കണമെന്ന് സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ദുരന്തനിവാരണ അധികാരികളുടെ ജാഗ്രത ആവശ്യമാണ്. നിലവിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് സർക്കാർ ധനസഹായവും ആശ്വാസവും അടിയന്തരമായി എത്തിക്കണം. യോഗത്തിൽ വി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം ടി.കെ. രാജൻ, സെക്രട്ടറി പി. ഗവാസ്, രജീന്ദ്രൻ കപ്പള്ളി, എം.ടി. ബാലൻ, രാജു തോട്ടുംചിറ, കെ.പി. നാണു എന്നിവർ സംസാരിച്ചു. സെറ്റ് വിദ്യാഭ്യാസ സമിതി അനുമോദന യോഗം സംഘടിപ്പിച്ചു വാണിമേൽ: വിദ്യാഭ്യാസ മേഖലയിൽ നവസാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതിയ തലമുറ തയാറാവണമെന്ന് ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ. വാണിമേലിൽ പുതുതായി രൂപവത്കൃതമായ സൊസൈറ്റി ഫോർ എജുക്കേഷനൽ തോട്സ്(സെറ്റ്) പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാണിമേൽ ഗ്ലോബൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സെറ്റ് ചെയർമാൻ എം.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി യൂനിേവഴ്സിറ്റി എം.കോം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് വാസിൽ മാമ്പ്രോൽ, ഫുഡ് ടെക്‌നോളജിയിൽ റാങ്ക് ജേതാക്കളായ സി. മുനീബ്, പി.വി. സിയാദ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വി.കെ. മുഹമ്മദ് ഷാമിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൺവീനർ കെ.കെ. നവാസ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് പടയൻ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വ്യാപാരി എം.പി. സാദത്ത് അതിഥിയായിരുന്നു. നസീർ വളയം, ഇസ്മായിൽ, വി.എം. ഖാലിദ്, സി.കെ. അഷ്‌റഫ്, സുബൈർ ചുഴലിക്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.