ചാരിറ്റബ്​ൾ ട്രസ്​റ്റി​െൻറ വ്യാജ രസീത്​ ഉപയോഗിച്ച്​ പണം പിരിക്കുന്നതായി പരാതി

ബാലുശ്ശേരി: ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ പേരിൽ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം നന്മ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ പേരിലാണ് വ്യാജ രസീത് ഉപയോഗിച്ച് കരിയാത്തൻകാവിലെ നിരവധി വീടുകളിൽനിന്ന് പണം പിരിക്കുന്നതായി പരാതിയുയർന്നത്. മദ്യപാന മുക്തി നേടിയവരെയും രോഗികളായ അശരണരെയും സംരക്ഷിക്കാനെന്ന പേരിലാണ് മൂന്നുപേർ ഏതാനും ദിവസമായി കരിയാത്തൻകാവിലെ വീടുകൾ കയറിയിറങ്ങി പണം പിരിച്ചെടുത്തത്. 500 രൂപ നൽകിയാൽ 50 രൂപയും 2000 നൽകിയാൽ 200 രൂപയും 1000 നൽകിയാൽ 100 രൂപയുമാണ് രസീത് ബുക്കിൽ കാണിക്കുന്നെതന്നാണ് സംഭാവന നൽകിയവർ ആരോപിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.