സര്‍ക്കാറില്‍ ഹിന്ദുത്വ മനോഭാവം ശക്തിപ്പെടുന്നത് അപകടം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന ലജ്ജാകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രേട്ടറിയറ്റ്. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനകരമാണ്. ഇടതു സര്‍ക്കാര്‍ അടുത്തകാലത്തായി പിന്തുടരുന്ന ഹിന്ദുത്വ അനുകൂല നിലപാടുകള്‍ക്ക് ശക്തിപകരുന്നതാണ് പ്രസ്താവന. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ തീവ്രവാദ കേന്ദ്രങ്ങളാക്കുന്ന നിലപാട് സി.പി.എം നേതാക്കളില്‍നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇടതു സര്‍ക്കാറിലും സി.പി.എം നേതൃത്വത്തിലും ഹിന്ദുത്വ മനോഭാവത്തി​െൻറ സ്വാധീനം ശക്തിപ്പെടുന്നത് അപകടമാണ്. പൊലീസിലെ ഹിന്ദുത്വ മനോഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾക്ക് മുഖ്യമന്ത്രി കനത്ത വില നല്‍കേണ്ടിവരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.